വെന്തു മലയ്ക്കുന്ന പകലുകളാണിനി
വരാന്‍ പോകുന്നത്..
ഈ തണുത്ത മരവിപ്പിനേയും കെട്ടിപ്പിടിച്ചുമൂടിപ്പുതച്ചുള്ള
ഈ ഇരിപ്പിനിയുംതുടരണമോ നീ?
ആലോചിക്കേണ്ടത് നീയാണ് കാരണം
ചാവേണ്ടതുംകൊല്ലേണ്ടതും
നീ തന്നെയാണ്
നിന്നെത്തന്നെയാണ്.. ..
ഒരു ശരീരം മാത്രം ഇഴഞ്ഞു പോകാവുന്ന
ഒരു തുരങ്കത്തിന്റെ
പാതി വഴിയിലാണ് നീയിപ്പോള്‍
എതിരെ വരുന്നവര്‍ കൂട്ടല്ല
അസ്വസ്ഥത മാത്രമെന്ന് കാലം.
ഇഴജന്തുവല്ല ജന്മം
എന്നിട്ടും തലനോക്കി തല്ലിച്ചതച്ചിടുന്നതിനു
പിറകെ നടപ്പുണ്ട് നിന്റെ തന്നെ നിഴല്‍
അകപ്പെട്ടിരിക്കുന്നത് അവനവന്‍ തുരങ്കത്തിലാണ്