ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday, 21 July 2012

ഒരു സദാചാര (പോലീസ്) കവിത

നമസ്ക്കാരം

ഇന്നത്തെ അതിഥി പാഞ്ചാലി ആണ്

അഞ്ചു പേരാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന്
മാധ്യമങ്ങള്‍ കണ്ടു പിടിച്ച
എന്നാല്‍ അങ്ങിനെ ഒന്ന് സംഭവിച്ചിട്ടില്ല എന്ന് പ്രസ്താവിക്കുന്ന
പാവപ്പെട്ട ഇര

പറയൂ പാഞ്ചാലി
അഞ്ചു പേരാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന്
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത സംഭവം
നിങ്ങള്‍ നിരസിച്ചു എന്നതാണ് ഇപ്പോഴത്തെ പുതിയ വാര്‍ത്ത

വാസ്തവത്തില്‍ പീഡനം നടന്നിട്ടില്ല എന്ന് തന്നെ ആണോ?
-അതെ..എന്താ സംശയം?

അഞ്ചു പേര്‍ മാറി മാറി നിങ്ങളെ ഉപയോഗിച്ച് എന്ന് പറഞ്ഞാല്‍
നിങ്ങള്‍ നിഷേധിക്കും?
-തീര്‍ച്ചയായും..

പീഡനത്തില്‍ പങ്കെടുത്തത് ഉന്നതന്മാരാണ്
എന്ന ഭയം ആണോ ഇങ്ങനെ ഒരു പ്രതികരണത്തിന് ഹേതു?
- ഞാന്‍ ആരെയും ഭയക്കുന്നില്ല..എന്നെ ആരും ഉപയോഗിച്ചിട്ടില്ല..

അപ്പോള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ വാസ്തവം അല്ലെ?
-അത് വാസ്തവം ആണ്

പിന്നെങ്ങിനെ നിങ്ങളെ അഞ്ചു പേര്‍ ഉപയോഗിച്ച് എന്നത്
നിങ്ങള്‍ നിഷേധിക്കും? അത് സത്യവിരുദ്ധമാവില്ലേ?
-അഞ്ചു പേര്‍ എന്നെ മാറി മാറി ഉപയോഗിച്ചു
എന്ന് പറയുന്നത് സത്യത്തിനു നിരക്കാത്തതാണ്..

-അഞ്ചു പേരെ ഞാനാണ് മാറി മാറി ഉപയോഗിച്ചത്..