ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Sunday, 10 July 2011

മ്യൂസിയം ഡോട്ട് കോം (2050 )

പോയിട്ടുണ്ടോ നിങ്ങള്‍ ഈ സൈറ്റില്‍ ?
പഴയ കമ്പ്യൂട്ടര്‍, വെബ്‌ സൈറ്റുകള്‍,
ബ്ലോഗുകള്‍, എന്നിവയുടെ
വിചിത്ര ശേഖരം കാണാം
നിങ്ങള്‍ക്കീ സൈറ്റില്‍

പണ്ടുകാലത്തെ മനുഷ്യര്‍ ഉപയോഗിച്ച
സര്‍ഫിംഗ് ഉപകരണങ്ങള്‍
പ്രാചീനമായ ലിങ്കുകള്‍
ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്ന
വിചിത്ര രീതികള്‍
മെയിലുകള്‍ അയക്കുന്ന സംവിധാനം
വോയിസ്‌ വീഡിയോ ചാറ്റിംഗ്
എന്ന അന്നത്തെ സങ്കേതങ്ങള്‍

ഒന്നൂടെ സെര്‍ച്ച്‌ ചെയ്‌താല്‍
ഒറ്റ എന്നൊരു ബ്ലോഗും കാണും

അന്ന് കാലത്തെ മനുഷ്യരുടെ
അടയാളപ്പെടാനുള്ള ഓരോ
വെപ്പ്രാളപ്പെടല്‍..!!

4 comments:

  1. അന്ന് കാലത്തെ മനുഷ്യരുടെ
    അടയാളപ്പെടാനുള്ള ഓരോ
    വെപ്പ്രാളപ്പെടല്‍..!!

    ReplyDelete
  2. ഒന്നൂടെ സെര്‍ച്ച്‌ ചെയ്‌താല്‍
    ഒറ്റ എന്നൊരു ബ്ലോഗും കാണും

    കണ്ടു.

    ReplyDelete
  3. 2050 വരെ പോകണമെന്നില്ല.കൂടിയാല്‍ ഒരു പത്തുവര്‍ഷം.2021 ആകുമ്പോഴേക്കും ഇന്നത്തെ കാലം പ്രാചീനമാകും.ഇന്നലെകളിലെ പുതുമോടികള്‍ ഇന്ന് പ്രാചീനമാവുന്ന വിചിത്രമായൊരു കാലഗണന സമ്പ്രദായത്തിലേക്ക് നമ്മുടെ നാഗരികത വളരുകയാണ്.

    നല്ല ചിന്തയാണ് അവതരിപ്പിച്ചത്.അഭിന്ദനങ്ങള്‍.

    ReplyDelete