എല്ലാവരും ധൃതിയില്‍ ആണ്
അവനവന്റെ മുറ്റം അടിച്ചു വൃത്തിയാക്കാന്‍
അടിച്ചു കോരി കൊട്ടയിലാക്കി
അയല്‍ മുറ്റത്തേക്കൊരു തൂക്കി ഏറാണ്..
ഞാന്‍ മാത്രം അലസമിഴികളുമായി
മുറ്റത്തേക്ക് അടിഞ്ഞു വീഴുന്ന
ചപ്പു ചവര്‍ മഴയിലേക്ക് നോക്കി
വെറുതെ ഇരിക്കുന്നു..
വൈകുന്നേരമായിട്ടു വേണം
ഇതത്രയും വാരിപ്പെറുക്കി
പഞ്ചായത്ത് ശ്മാശാനത്തില്‍കൊണ്ടുപോയി തള്ളാന്‍..
പിന്നെ
വീടുകള്‍ കയറി ഇറങ്ങി
മാസപ്പടി കൈപ്പ റ്റണം..
കഞ്ഞി വേവാനുള്ള തീപൂട്ടാന്‍
ഒരിത്തിരി ചപ്പു മാറ്റിയിടുകയും വേണം
മറക്കാതെ-
----------
Nice Kavitha....Submit your Malayalam kavitha in Vaakyam.com
ReplyDeletehttp://vaakyam.com/