നിതാന്തം
നിശ്ചലം നിന്ന് കൊടുക്കുന്ന
മരത്തിന്റെ മാറില്‍
മരംകൊത്തി
പ്രണയം തുരക്കുന്നു
കടല്‍
കരയോട്
പ്രണയത്തെ പറ്റി പറയുന്നു
നിരന്തരം തിരയിലൂടെ
മാറി മാറി വരുന്ന
തിരകളോ മരംകൊത്തി കളോ
സത്യത്തില്‍ പ്രണയത്തെ
പുതുക്കി പണിയുന്നില്ല
എന്നിട്ടും ആ വേദനക്കും
തലോടലിനും
എന്താണിങ്ങനെ
ഒരു ഒടുക്കത്തെ പുതുമ!
ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...
Saturday, 4 September 2010
Friday, 3 September 2010
പെണ്ണെഴുത്ത്
പ്രണയം നിറയുമ്പോള്‍
ഞാന്‍ ഒരു നനഞ്ഞ തുണിയാവുന്നു
പിന്നെ എന്നെ ആരും കാണാതെ
ചുരുട്ടി മടക്കി ഒളിച്ചു വയ്ക്കലായി..
എല്ലാവരും കാണ്‍കെ
കാറ്റും വെയിലും കൊള്ളിച്ചു
ഞാനിനി എപ്പോഴാണ് ഈശ്വരാ
എന്നെ ഒന്ന് ഉണക്കി എടുക്കുക?
ഞാന്‍ ഒരു നനഞ്ഞ തുണിയാവുന്നു
പിന്നെ എന്നെ ആരും കാണാതെ
ചുരുട്ടി മടക്കി ഒളിച്ചു വയ്ക്കലായി..
എല്ലാവരും കാണ്‍കെ
കാറ്റും വെയിലും കൊള്ളിച്ചു
ഞാനിനി എപ്പോഴാണ് ഈശ്വരാ
എന്നെ ഒന്ന് ഉണക്കി എടുക്കുക?
Labels:
കവിത
ജനാധിപത്യം
ഇടയ്ക്കിടെ
ഇടതു ചൂണ്ടു വിരലില്‍
ജനാധിപത്യം
തീണ്ടാരിയാവാറുണ്ട്
തേച്ചാലും മാച്ചാലും
കുളിച്ചാലും പോകാത്ത
തീണ്ടാരി ക്കറയായി
അതങ്ങനെ മാസങ്ങളോളം
ഇടതു ചൂണ്ടു വിരലില്‍
ജനാധിപത്യം
തീണ്ടാരിയാവാറുണ്ട്
തേച്ചാലും മാച്ചാലും
കുളിച്ചാലും പോകാത്ത
തീണ്ടാരി ക്കറയായി
അതങ്ങനെ മാസങ്ങളോളം
Labels:
കവിത
അങ്ങാടി
എന്നുമെന്ന പോലെ
ഇന്നും
പതിവ് പൊട്ടിത്തെറികള്‍ക്കൊടുവില്‍
അമ്മയുടെ കണ്ണുകള്‍
നിശബ്ദം എന്നോട് ചോദിക്കുന്നു
നീ ഇന്നും അങ്ങാടിയില്‍ തോറ്റു അല്ലേട?
ഇന്നും
പതിവ് പൊട്ടിത്തെറികള്‍ക്കൊടുവില്‍
അമ്മയുടെ കണ്ണുകള്‍
നിശബ്ദം എന്നോട് ചോദിക്കുന്നു
നീ ഇന്നും അങ്ങാടിയില്‍ തോറ്റു അല്ലേട?
Labels:
കവിത
ആലില
സമയമില്ലായ്മയുടെ
വലിഞ്ഞു മുറുക്കിയ കമ്പിയിലൂടെ
ധൃതിയില്‍ യാത്ര ചെയ്യുന്ന
വേളയില്‍
ആല്‍മരത്തിനെ പറ്റിയോ
വിറ പൂണ്ടു നില്‍ക്കും ആലിലകളെ പറ്റിയോ എന്തോ -
രണ്ടു വരി തോന്നിയതായിരുന്നു
പിന്നീട് കുറിച്ചു വെക്കാം എന്ന
വാഗ്ദാന ലംഘനം മാത്രമിപ്പോള്‍
ഓര്‍മയിലുണ്ട്
വലിഞ്ഞു മുറുക്കിയ കമ്പിയിലൂടെ
ധൃതിയില്‍ യാത്ര ചെയ്യുന്ന
വേളയില്‍
ആല്‍മരത്തിനെ പറ്റിയോ
വിറ പൂണ്ടു നില്‍ക്കും ആലിലകളെ പറ്റിയോ എന്തോ -
രണ്ടു വരി തോന്നിയതായിരുന്നു
പിന്നീട് കുറിച്ചു വെക്കാം എന്ന
വാഗ്ദാന ലംഘനം മാത്രമിപ്പോള്‍
ഓര്‍മയിലുണ്ട്
Labels:
കവിത
വിളി
കിളി കരഞ്ഞപ്പോള്‍
അവളുടെ വിളി എന്ന്
വെകിളിപൂണ്ടു
തല കീഴ്മേല്‍ മറിഞ്ഞു കിടക്കുന്ന
സ്വകാര്യ ലോകത്തില്‍ നിന്നും
ഞാന്‍ എന്റെ സെല്‍ ഫോണ്‍
നായാടി എടുത്തു.
ആരും വിളിച്ചിട്ടില്ല
സ്ക്രീന്‍ ശൂന്യമാണ്
നാശം എന്നലറിയപ്പോള്‍
ജാലകത്തിനരികില്‍ നിന്നും
ഒരു കിളി പറന്നു പോയി
നിന്നെയാരും വിളിക്കില്ല
എന്ന് ഫോണിന്റെ ഇളി മാത്രം
ബാക്കി ആയി.
അവളുടെ വിളി എന്ന്
വെകിളിപൂണ്ടു
തല കീഴ്മേല്‍ മറിഞ്ഞു കിടക്കുന്ന
സ്വകാര്യ ലോകത്തില്‍ നിന്നും
ഞാന്‍ എന്റെ സെല്‍ ഫോണ്‍
നായാടി എടുത്തു.
ആരും വിളിച്ചിട്ടില്ല
സ്ക്രീന്‍ ശൂന്യമാണ്
നാശം എന്നലറിയപ്പോള്‍
ജാലകത്തിനരികില്‍ നിന്നും
ഒരു കിളി പറന്നു പോയി
നിന്നെയാരും വിളിക്കില്ല
എന്ന് ഫോണിന്റെ ഇളി മാത്രം
ബാക്കി ആയി.
Labels:
കവിത
Thursday, 2 September 2010
വെളിച്ചം
വെളിച്ചപ്പെട്ട അറിവിന്റെ
നീറ്റലിലാവണം
വെളിച്ചപ്പാട്
നിര്‍ത്താതെ
തുള്ളുന്നത്
ഹൂയെ ഹൂയെ..
ലോകമേ കാണൂ ഈ നെറികെട്ട
അറിവിനെ
എന്ന്
നെറുക് വെട്ടിപ്പൊളിച്ച് ...
നീറ്റലിലാവണം
വെളിച്ചപ്പാട്
നിര്‍ത്താതെ
തുള്ളുന്നത്
ഹൂയെ ഹൂയെ..
ലോകമേ കാണൂ ഈ നെറികെട്ട
അറിവിനെ
എന്ന്
നെറുക് വെട്ടിപ്പൊളിച്ച് ...
Labels:
കവിത
Subscribe to:
Posts (Atom)