നിതാന്തം
നിശ്ചലം നിന്ന് കൊടുക്കുന്ന
മരത്തിന്റെ മാറില്‍
മരംകൊത്തി
പ്രണയം തുരക്കുന്നു
കടല്‍
കരയോട്
പ്രണയത്തെ പറ്റി പറയുന്നു
നിരന്തരം തിരയിലൂടെ
മാറി മാറി വരുന്ന
തിരകളോ മരംകൊത്തി കളോ
സത്യത്തില്‍ പ്രണയത്തെ
പുതുക്കി പണിയുന്നില്ല
എന്നിട്ടും ആ വേദനക്കും
തലോടലിനും
എന്താണിങ്ങനെ
ഒരു ഒടുക്കത്തെ പുതുമ!
എത്ര ആവർത്തിച്ചാലും മടുക്കാത്തതാണ് പ്രണയം എന്ന എമെ.ടി.യുടെ വചനം മരം കൊത്തിയും തിരയും കേട്ടിട്ടുണ്ടാവുമോ?
ReplyDeleteനല്ല വരികള്‍ ആശംസകള്‍
ReplyDeleteനല്ല വരികള്‍...
ReplyDeleteഹാ !
ReplyDeleteഒടുക്കത്തെ പുതുമ