കിളി കരഞ്ഞപ്പോള്‍
അവളുടെ വിളി എന്ന്
വെകിളിപൂണ്ടു
തല കീഴ്മേല്‍ മറിഞ്ഞു കിടക്കുന്ന
സ്വകാര്യ ലോകത്തില്‍ നിന്നും
ഞാന്‍ എന്റെ സെല്‍ ഫോണ്‍
നായാടി എടുത്തു.
ആരും വിളിച്ചിട്ടില്ല
സ്ക്രീന്‍ ശൂന്യമാണ്
നാശം എന്നലറിയപ്പോള്‍
ജാലകത്തിനരികില്‍ നിന്നും
ഒരു കിളി പറന്നു പോയി
നിന്നെയാരും വിളിക്കില്ല
എന്ന് ഫോണിന്റെ ഇളി മാത്രം
ബാക്കി ആയി.
No comments:
Post a Comment