ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday, 16 March 2011

വില

സ്വപ്നത്തില്‍ ഇന്നലെ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ട്
ഒരു വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടു .

ആരും എന്നെ ഭരിക്കാത്ത
ആരെയും ഞാന്‍ ഭരിക്കാത്ത
ഒരു നാടാണ് ഞാന്‍ ആവശ്യപ്പെട്ടത്

സ്വപ്നമായിരുന്നിട്ടും
ഈശ്വരന്‍ എന്‍റെ ചെകിടടിച്ചു പൊളിച്ചു
വിലപ്പെട്ട സമയം കളഞ്ഞതിന്
തെറി വിളിച്ചു..

ശരി തന്നെ.
സ്വപ്നം ആയാലെന്താ..
ഞാന്‍ അങ്ങോരുടെ സമയം
പാഴാക്കരുതായിരുന്നു..

3 comments:

  1. അപ്പോൾ അങ്ങനെ ഒരു ലോകമില്ലെന്നാണോ...

    ആശംസകൾ

    ReplyDelete
  2. എവിടെ...? ഒരിടത്തുമില്ല. ചിലപ്പോള്‍ കഥകളിലും സ്വപ്നങ്ങളിലും മാത്രം കാണുമായിരിക്കും.

    ReplyDelete