ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday, 14 May 2011

ഓ(ബാ,സാ)മ

ഒയെമ്മാര്‍ പരീക്ഷ
എഴുതാന്‍ പോയ
കോഴിക്കുഞ്ഞാണ്
രാവിലത്തെ വാര്‍ത്തയില്‍ ..

നിങ്ങളുടെ രക്ഷകന്‍ ആര്?
എന്ന ചോദ്യത്തിന്
കൊടുത്ത നാല് ഓപ്ഷന്‍
(പാമ്പ്, പരുന്ത്, കുറുക്കന്‍, മനുഷ്യന്‍)
എന്നത്രേ

ഇതൊന്നുമല്ല എന്ന ഒരു ഉത്തരത്തിനു
സ്കോപ് ഇല്ലാത്തതില്‍ പ്രതിഷേധിച്ച്
അവള്‍ പരീക്ഷ ബഹിഷ്ക്കരിച്ചു പോലും..

അവള്‍ക്കു
വല്ല മാവോ പ്ലാവോ ആയി
ബന്ധമുണ്ടോ
എന്ന് അന്വേഷിച്ചു വരുന്നു...

3 comments:

  1. ഒയെമ്മാര്‍ പരീക്ഷ
    എഴുതാന്‍ പോയ
    കോഴിക്കുഞ്ഞാണ്
    രാവിലത്തെ വാര്‍ത്തയില്‍ ..

    ReplyDelete
  2. ആനുകാലികം. ഓ എം ആര്‍ ബഹിഷ്കരിക്കുക.

    ReplyDelete