ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday, 10 October 2012

മഴ, വീട്, പ്രണയം എന്നിങ്ങനെ

ഇടി, മിന്നല്‍, മഴ
എന്നിങ്ങനെ ശബ്ദമുഖരിതം ഈ രാത്രി

വീട് അവിടവിടങ്ങളില്‍ ചോര്‍ന്നൊലിപ്പാണ്

കറന്റ്‌ പോയതിന്റെ പാഴിയാരം
പറഞ്ഞുലയലാണ്

വെളിച്ചത്തിനെക്കാള്‍ നിഴല്‍ തരുന്ന
മണ്ണെണ്ണ വിളക്ക്

മഴയുടെ ശോ...ങ്കാര ത്തിനൊപ്പം
പലയിടങ്ങളില്‍ പല തരങ്ങളായ് വച്ച
പാത്രങ്ങളില്‍ ചോര്‍ച്ച താളം പിടിക്കുന്നു..

നനവില്ലാ മൂലയില്‍ അഭയം തേടി
ഞാനോ ഈ വീടെന്റെ പ്രണയം പോലെ
ചോര്‍ന്നോലിപ്പല്ലോ എന്ന് രൂപകം പണിയുന്നു

ഇടി, മിന്നല്‍ , മഴ എന്നിങ്ങനെ
ശബ്ദമുഖരിതമീ രാത്രി ഇവ്വിധമല്ലാതെ
ഞാന്‍ താണ്ടുവതെങ്ങിനെ?

----------

Saturday, 6 October 2012

ന്യൂ ജന-റേഷന്‍



വണ്ടറടിച്ചു പോയി..

ഇന്നുണ്ട് വീടിന്റെ മുകളില്‍ ഇരുന്നു
ഒരു കറുത്ത പക്ഷി
ക്രാ ക്രാ എന്ന് ശബ്ദമുണ്ടാക്കുന്നു

ഇറ്റ്‌ സൌണ്ട്സ് ലൈക് ഒറിജിനല്‍ മ്യൂസിക്ക് ..

ഗൂഗിള്‍ സേര്‍ച്ച്‌ പറയുന്നു അത് Corvus splendens എന്ന് 

ഏതായാലും വണ്ടര്‍ഫുള്‍ ബേര്‍ഡ്
പക്ഷികളിലും ഉണ്ട് മിമിക്രി താരങ്ങള്‍ അല്ലെ?

-------------

കിനാവ്‌

വേദിയില്‍ മത പ്രഭാഷണം തിളച്ചു തൂവുകയായിരുന്നു
കാണികള്‍ ചൂടുള്ള ലാവയില്‍ ഉരുകി ത്തിളയ്ക്കു മ്പോഴാവണം
പൊടുന്നനെ ആകാശത്തില്‍ നിന്നും
വെള്ളിടി പോലെ ഒരു വെളിപാട് വന്നു
അവരെയാകെ മൂടിയത്..

അയ്യോ ഞാനിത്രയും നേരം
പറഞ്ഞതൊക്കെ പോയ്യാണല്ലോ..
സത്യം ഇതാ തൊലിയുരിഞ്ഞു
നമുക്ക് മുന്‍പില്‍ നമുക്ക് മുന്‍പില്‍
എന്നിങ്ങനെ പണ്ഡിതന്‍ വേദി വിട്ടിറങ്ങി ഓടി.

കാണികളാകട്ടെ..
സത്യത്തിനു എന്തൊരു തണുപ്പ്
മധുരം എന്നിങ്ങനെ പിറകെയും..

തെരുവിലേയ്ക്ക് നോക്കുമ്പോള്‍
അങ്ങനെ നിലവിളിച്ചു ഓടുന്നവരുടെ നിര
വളരെ വലുതായിരുന്നു

ബുദ്ധി ജീവികള്‍.. ചിത്രകാരന്മാര്‍
തത്വ ചിന്തകര്‍.. വിവിധ മത പണ്ഡിതന്മാര്‍
എല്ലാവരും ആ വെളിപാടിന്റെ വെള്ളി വെളിച്ചത്തില്‍
തേജസ്വികളായി..

സത്യത്തിനു എന്തൊരു തിളക്കമാണ്...

കിനാവുകളെ വ്യവകലനം ചെയ്യുന്ന
പണ്ഡിതന്‍ പറഞ്ഞു
അതാണീ കാലഘട്ട ത്തിന്റെ ശാപം

പേക്കിനാവുകളുടെ കാലമാണിത്...!

-----------------