ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday, 6 October 2012

കിനാവ്‌

വേദിയില്‍ മത പ്രഭാഷണം തിളച്ചു തൂവുകയായിരുന്നു
കാണികള്‍ ചൂടുള്ള ലാവയില്‍ ഉരുകി ത്തിളയ്ക്കു മ്പോഴാവണം
പൊടുന്നനെ ആകാശത്തില്‍ നിന്നും
വെള്ളിടി പോലെ ഒരു വെളിപാട് വന്നു
അവരെയാകെ മൂടിയത്..

അയ്യോ ഞാനിത്രയും നേരം
പറഞ്ഞതൊക്കെ പോയ്യാണല്ലോ..
സത്യം ഇതാ തൊലിയുരിഞ്ഞു
നമുക്ക് മുന്‍പില്‍ നമുക്ക് മുന്‍പില്‍
എന്നിങ്ങനെ പണ്ഡിതന്‍ വേദി വിട്ടിറങ്ങി ഓടി.

കാണികളാകട്ടെ..
സത്യത്തിനു എന്തൊരു തണുപ്പ്
മധുരം എന്നിങ്ങനെ പിറകെയും..

തെരുവിലേയ്ക്ക് നോക്കുമ്പോള്‍
അങ്ങനെ നിലവിളിച്ചു ഓടുന്നവരുടെ നിര
വളരെ വലുതായിരുന്നു

ബുദ്ധി ജീവികള്‍.. ചിത്രകാരന്മാര്‍
തത്വ ചിന്തകര്‍.. വിവിധ മത പണ്ഡിതന്മാര്‍
എല്ലാവരും ആ വെളിപാടിന്റെ വെള്ളി വെളിച്ചത്തില്‍
തേജസ്വികളായി..

സത്യത്തിനു എന്തൊരു തിളക്കമാണ്...

കിനാവുകളെ വ്യവകലനം ചെയ്യുന്ന
പണ്ഡിതന്‍ പറഞ്ഞു
അതാണീ കാലഘട്ട ത്തിന്റെ ശാപം

പേക്കിനാവുകളുടെ കാലമാണിത്...!

-----------------

No comments:

Post a Comment