ഇടി, മിന്നല്‍, മഴ
എന്നിങ്ങനെ ശബ്ദമുഖരിതം ഈ രാത്രി
വീട് അവിടവിടങ്ങളില്‍ ചോര്‍ന്നൊലിപ്പാണ്
കറന്റ് പോയതിന്റെ പാഴിയാരം
പറഞ്ഞുലയലാണ്
എന്നിങ്ങനെ ശബ്ദമുഖരിതം ഈ രാത്രി
വീട് അവിടവിടങ്ങളില്‍ ചോര്‍ന്നൊലിപ്പാണ്
കറന്റ് പോയതിന്റെ പാഴിയാരം
പറഞ്ഞുലയലാണ്
വെളിച്ചത്തിനെക്കാള്‍ നിഴല്‍ തരുന്ന
മണ്ണെണ്ണ വിളക്ക്
മഴയുടെ ശോ...ങ്കാര ത്തിനൊപ്പം
പലയിടങ്ങളില്‍ പല തരങ്ങളായ് വച്ച
പാത്രങ്ങളില്‍ ചോര്‍ച്ച താളം പിടിക്കുന്നു..
നനവില്ലാ മൂലയില്‍ അഭയം തേടി
ഞാനോ ഈ വീടെന്റെ പ്രണയം പോലെ
ചോര്‍ന്നോലിപ്പല്ലോ എന്ന് രൂപകം പണിയുന്നു
ഇടി, മിന്നല്‍ , മഴ എന്നിങ്ങനെ
ശബ്ദമുഖരിതമീ രാത്രി ഇവ്വിധമല്ലാതെ
ഞാന്‍ താണ്ടുവതെങ്ങിനെ?
----------
മണ്ണെണ്ണ വിളക്ക്
മഴയുടെ ശോ...ങ്കാര ത്തിനൊപ്പം
പലയിടങ്ങളില്‍ പല തരങ്ങളായ് വച്ച
പാത്രങ്ങളില്‍ ചോര്‍ച്ച താളം പിടിക്കുന്നു..
നനവില്ലാ മൂലയില്‍ അഭയം തേടി
ഞാനോ ഈ വീടെന്റെ പ്രണയം പോലെ
ചോര്‍ന്നോലിപ്പല്ലോ എന്ന് രൂപകം പണിയുന്നു
ഇടി, മിന്നല്‍ , മഴ എന്നിങ്ങനെ
ശബ്ദമുഖരിതമീ രാത്രി ഇവ്വിധമല്ലാതെ
ഞാന്‍ താണ്ടുവതെങ്ങിനെ?
----------
മഴ........മഴ...........മഴ.......
ReplyDeleteനല്ല്ല കവിത........