കയറിയ ഉടനെ ഒരു പൂമുഖം
രഹസ്യക്കൈമാറ്റങ്ങളുടെ ഇടനാഴി
ആസക്തിയുടെ ഊണ്തളം
പിന്നെ കണ്ണീരിന്റെയും പാഴിയാരങ്ങളുടെയും
കരി പിടിച്ച അടുക്കള
പ്രണയം ഇപ്പോഴും
പഴയ ഒരു നാലുകെട്ട് തന്നെ അല്ലെ?
ഉച്ചയുറക്കത്തിന്റെ മുഖം അമര്ത്തി ത്തുടച്ച്
അടിച്ചാലും അടിച്ചാലും തീരാത്ത മുറ്റം അടിച്ചടിച്ച് ...
എങ്കിലും എല്ലാറ്റിനും പിറകില്‍
ഒരു തൊടിയുണ്ട്
വെയിലിന്റെ നാണയത്തുട്ടുകള്‍ ചിതറിക്കിടക്കുന്ന
ഇടക്കിടക്ക് വര്‍ത്തമാനത്തിന്റെ കിളികള്‍ വിരുന്നു വരുന്ന
ഒരു കാനല്‍ ത്തൊടി
പരാതിയും പരിഭവങ്ങളും ഒഴിഞ്ഞ്
അതെപ്പോഴും ശാന്ത സുന്ദരം തന്നെ.
No comments:
Post a Comment