ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday, 28 July 2010

വൃദ്ധസദനം





ഉമ്മറത്താരോ വന്നിട്ടുണ്ട്
അച്ഛനാവാം
കയ്യില്‍ കളിപ്പാട്ടപ്പൊതിയുമായ്
പോസ്റ്റ്‌മാനാവാം
തപാലില്‍ ഒരു അപ്പോയിന്റ് മെന്റ് ഓര്‍ഡറുമായ്

ആരോ കതകില്‍ മുട്ടുന്നുണ്ട്
ചങ്ങാതിയാവാം
ചുണ്ടില്‍ ഒരു കള്ളച്ചിരിയുമായ്
അമ്മയാവാം
മാറില്‍ മുലപ്പാല്‍ വിങ്ങലുമായ്

മുറിയില്‍ ആരോ വന്നിട്ടുണ്ട്
പെങ്ങള്‍ ആവാം
കയ്യില്‍ ഒരു കപ്പു ചായയുമായ്
ഭാര്യയാവാം
മുടിയില്‍ ഈരിഴ തോര്‍ത്തിന്റെ തണുപ്പുമായ്

ജാലകത്തില്‍ ആരോ തട്ടുന്നുണ്ട്
കാറ്റാവാം
മഴയുടെ നേര്‍ത്ത വിരലു കളുമായ്
പുലരിയാവാം
മഞ്ഞിന്റെ കണ്ണാടി മുഖവുമായ്

ഇല്ലില്ല
ആരുമില്ല
ആരുമല്ല

നേഴ്സ് തന്ന ഉറക്ക ഗുളിക
അധികമായത് കൊണ്ടാവാം
ഉറക്കത്തിന്റെ നരച്ച കാടിനെ
കമ്പിളി പ്പുതപ്പെന്നു വൃഥാ നിനച്ചു

ചുവരിലെ ഘടികാര നടപ്പിനെ
ഹൃദയ മിടിപ്പെന്ന്!

9 comments:

  1. ഠോ..!
    എന്റെ വക തേങ്ങ

    നല്ല കവിത മാഷേ

    ReplyDelete
  2. ചുവരിലെ ഘടികാര നടപ്പിനെ
    ഹൃദയ മിടിപ്പെന്ന്!

    ReplyDelete
  3. സ്പന്ദനങ്ങളെല്ലാം നന്നായിരിക്കുന്നു, ആശംസകള്‍

    ReplyDelete
  4. പ്രിയ മഹേന്ദര്‍,
    ഈ ശ്രമത്തിന്‌ ആദ്യം അഭിനന്ദനങ്ങള്‍.
    വൃദ്ധസദനം വായിച്ചു.കൂടുതല്‍ പോസ്‌റ്റുകള്‍ക്കായി കാത്തിരിക്കുന്നു.
    സ്‌നേഹത്തോടെ,
    സുസ്‌മേഷ്‌ ചന്ത്രോത്ത്‌

    ReplyDelete
  5. പ്രിയ മഹേന്ദര്‍,
    ഈ ശ്രമത്തിന്‌ ആദ്യം അഭിനന്ദനങ്ങള്‍.
    വൃദ്ധസദനം വായിച്ചു.കൂടുതല്‍ പോസ്‌റ്റുകള്‍ക്കായി കാത്തിരിക്കുന്നു.
    സ്‌നേഹത്തോടെ,
    സുസ്‌മേഷ്‌ ചന്ത്രോത്ത്‌

    ReplyDelete
  6. വളരെ നന്നായി, മഹി.
    അഭിനന്ദനങ്ങള്‍!

    ReplyDelete
  7. നന്ദി സുഹൃത്തുക്കളെ

    ReplyDelete
  8. അടിപൊളി ആയിരിക്കുന്നു
    റിജു,സുജിത്,ക്രെസന്റ് ആശുപത്രി ആലത്തൂര്‍

    ReplyDelete
  9. ഇനിയും എഴുതുക...

    ReplyDelete