പുലര്‍ച്ചെ ഉണര്ന്നപ്പോഴുണ്ട്
ഒരു മിസ്സ്ഡ് കാള്‍ വന്നു കിടക്കുന്നു.
തിരിച്ചു വിളിച്ചപ്പോള്‍
അങ്ങേത്തലക്കല്‍ മൌനത്തിന്റെ നിലവിളി.
അജ്ഞാത നമ്പറിനെ ഡോക്ടര്‍
അഡ്രസ് ലിസ്റ്റില്‍ ചേര്‍ത്തി ത്തന്നു.
ഇപ്പോള്‍ വറുത്തതും പൊരിച്ചതും ആയ
സംഭാഷണങ്ങള്‍ വരെ നിരോധിച്ചിരിക്കുന്നു, ഭാര്യ !
No comments:
Post a Comment