മുറിച്ചു വച്ചൊരു
ചിരിയുണ്ട് എന്റെ പുരപ്പുറത്ത്
ലോക വേഗങ്ങളെയത്രയും
യാത്രകളായ യാത്രകളെയത്രയും
പോയ് വരൂ പോയ് വരൂ എന്ന്
പിടഞ്ഞു ചിരിച്ചു യാത്രയാക്കുന്ന
രണ്ടു നാക്കുള്ള ഒരു ചിരിക്കൊടി..
പഴയ അമർ ചിത്ര കഥ
പ്പുസ്തക പുറം ചട്ടകളിൽ
ഇതിഹാസ കഥാ പാത്രങ്ങളുടെ
രഥങ്ങളിൽ കാണുന്ന തരം കൊടി.
എല്ലാ മഹായാനങ്ങളും
കഴിഞ്ഞു കിതപ്പാറ്റാൻ
ഈ തണലിലേയ്ക്ക് വരൂ
എന്നൊരു പിൻവിളിക്കൊടി
ഉണ്ടെന്റെ കരൾപ്പുറത്തൊരു
സങ്കടക്കൊടി
മഴയായ മഴയും
വെയിലായ വെയിലും
മഞ്ഞായ മഞ്ഞും നനഞ്ഞു
കാറ്റായ കാറ്റിന്റെയൊക്കെയും
തോളത്തു കൈയ്യിട്ടു
ചിരിച്ചേ കാക്കും കൊടി .
യാത്രകളൊടുങ്ങിയിട്ടല്ലേ
കൊടി മടക്കാനെന്നു
മുനിയുന്നുണ്ട് മനം
തിരയൊടുങ്ങാത്തീരം
------------
No comments:
Post a Comment