തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു
അനുസരണക്കേടിൻെറയും
ആലോചനക്കുറവിൻെറയും ആഴമില്ലായ്മയുടേയും
ആരോപണങ്ങൾ എമ്പാടും
വാരി വിതറി
അന്യോന്യം വിരൽ ചൂണ്ടി
ചിരിച്ച് കരഞ്ഞ്
ആലോചനക്കുറവിൻെറയും ആഴമില്ലായ്മയുടേയും
ആരോപണങ്ങൾ എമ്പാടും
വാരി വിതറി
അന്യോന്യം വിരൽ ചൂണ്ടി
ചിരിച്ച് കരഞ്ഞ്
തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു
ചരിത്രം ഒഴുക്ക് തുടർന്നു.
ചിലപ്പോള്‍ മുന്നോട്ട്
ചിലപ്പോള്‍ വർത്തുളം
ചിലനേരങ്ങളിൽ പിറകിലേയ്ക്ക്
ചിലപ്പോള്‍ മുന്നോട്ട്
ചിലപ്പോള്‍ വർത്തുളം
ചിലനേരങ്ങളിൽ പിറകിലേയ്ക്ക്
അവനവൻെറ ദിശയിലേയ്ക്ക്
മുഖം തിരിച്ച്
തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു
മുഖം തിരിച്ച്
തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു
വെട്ടി വരച്ച പാത
നേരാണ് നേർവരയാണ്
എന്ന്
ഒാരോരുത്തരും ശഠിച്ചു
നേരാണ് നേർവരയാണ്
എന്ന്
ഒാരോരുത്തരും ശഠിച്ചു
ചിന്തിയ രക്തമെല്ലായ്പ്പോഴും
ചുവടേയ്ക്ക് ചുവടേയ്ക്ക്
ചുവന്നു ചുവന്ന് ഒഴുകി
ചുവടേയ്ക്ക് ചുവടേയ്ക്ക്
ചുവന്നു ചുവന്ന് ഒഴുകി
വേദനയ്ക്കു മാത്രം ഒരു
മാപിനി കണ്ടു പിടിയ്ക്കപ്പെട്ടതേയില്ല
മാപിനി കണ്ടു പിടിയ്ക്കപ്പെട്ടതേയില്ല
സ്വന്തം വേദനകൾ
എത്രയും ഭീമാകാരമായി
കാഴ്ച്ചയെ മറച്ചു
എത്രയും ഭീമാകാരമായി
കാഴ്ച്ചയെ മറച്ചു
ചരിത്രം എന്നത്
സഹനങ്ങളുടേതു മാത്രമെന്ന്
ആരും തിരിച്ചറിഞ്ഞതേയില്ല
സഹനങ്ങളുടേതു മാത്രമെന്ന്
ആരും തിരിച്ചറിഞ്ഞതേയില്ല
വേദന അളക്കുവാന്‍ ഒരു മാപിനി കണ്ടെത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ ചിരിയില്‍ പൊതിഞ്ഞ പലമുഖങ്ങളെയും നാം തിരിച്ചരിഞ്ഞേനെ ...
ReplyDelete