വളരെ നനുത്ത
ഉച്ചയുറക്കത്തിന്റെ
മിനുസമുള്ള പട്ടിലേയ്ക്കാണ്
ഒരു കാടന്‍ സ്വപ്നത്തിന്റെ
കല്ല് വന്നു വീണത്...
പട്ടു ചുളിഞ്ഞോ കീറിയോ നാശമായോ
എന്നൊന്നും അറിയാന്‍ പാടില്ല..
സ്വപ്നത്തിന്റെ കാടത്തം എന്തെന്നും
പറക വയ്യ..
ഉറക്കം നേര്‍ത്തതായിരുന്നു
ഉണര്‍വിന്റെ ഗര്‍ത്തം അഗാധവും..
ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...
Tuesday, 14 June 2011
Use 'n throw
ബസ്സിലെ തിരക്കിനിടയിലുണ്ട്
ആരുടെയോ മൊബൈല്‍
കരയുന്നു..
കരച്ചില്‍ നില്‍ക്കുന്നുമില്ല
ഉടമ കാള്‍ എടുക്കുന്നുമില്ല
തിരക്കായത് കൊണ്ട്
ആരുടെയാണ്
മൊബൈല്‍ എന്ന്
അറിയുന്നുമില്ല..
ഒരു കാള്‍ വരുന്നത്
ഏതൊക്കെ വഴികളിലൂടെ
എത്രയെത്ര കടമ്പകളിലൂടെ..
അത്രയും ദുര്‍ഘട പാതകള്‍ താണ്ടി
ഇത് വരേയ്ക്കും എത്തി
അതിങ്ങനെ അന്തരീക്ഷത്തില്‍
വെറുതെ ഒടുങ്ങുന്നു.. കഷ്ടം
ഇനി വല്ല ബോംബുമാണോ
എന്ന് ചിന്തിക്കും മുന്പ്
ബസ്സൊന്നു വിറച്ചു
കുലുങ്ങി
ഏയ്.. ബോംബാവാന്‍
തരമില്ല..
അങ്ങേതലയ്ക്കല്‍
മറുപടി കിട്ടാഞ്ഞിട്ടു
മിടിപ്പ് കൂടിയ
ഹൃദയത്തിന്റെ
വിറയലാവും ദൂരമത്രയും
താണ്ടി
ഇങ്ങെത്തിയത്..
എനിക്കെങ്ങിനെ ഇത്രയും
ഉറപ്പ് എന്നാണു ചോദ്യമെങ്കില്‍
നിങ്ങളൊരു പോങ്ങന്‍ തന്നെ
സുഹൃത്തേ..
ഇനിയൊരിക്കലും അവളുടെ
കാള്‍ എടുക്കില്ലെന്ന്
ഈ ആള്‍ക്കൂട്ടക്കോട്ടയുടെ
സുരക്ഷയില്‍ നിന്ന് കൊണ്ട് ഞാന്‍
പ്രതിജ്ഞ എടുത്തിട്ട്
നിമിഷങ്ങള്‍ അധികമായിട്ടില്ലല്ലോ..
ആരുടെയോ മൊബൈല്‍
കരയുന്നു..
കരച്ചില്‍ നില്‍ക്കുന്നുമില്ല
ഉടമ കാള്‍ എടുക്കുന്നുമില്ല
തിരക്കായത് കൊണ്ട്
ആരുടെയാണ്
മൊബൈല്‍ എന്ന്
അറിയുന്നുമില്ല..
ഒരു കാള്‍ വരുന്നത്
ഏതൊക്കെ വഴികളിലൂടെ
എത്രയെത്ര കടമ്പകളിലൂടെ..
അത്രയും ദുര്‍ഘട പാതകള്‍ താണ്ടി
ഇത് വരേയ്ക്കും എത്തി
അതിങ്ങനെ അന്തരീക്ഷത്തില്‍
വെറുതെ ഒടുങ്ങുന്നു.. കഷ്ടം
ഇനി വല്ല ബോംബുമാണോ
എന്ന് ചിന്തിക്കും മുന്പ്
ബസ്സൊന്നു വിറച്ചു
കുലുങ്ങി
ഏയ്.. ബോംബാവാന്‍
തരമില്ല..
അങ്ങേതലയ്ക്കല്‍
മറുപടി കിട്ടാഞ്ഞിട്ടു
മിടിപ്പ് കൂടിയ
ഹൃദയത്തിന്റെ
വിറയലാവും ദൂരമത്രയും
താണ്ടി
ഇങ്ങെത്തിയത്..
എനിക്കെങ്ങിനെ ഇത്രയും
ഉറപ്പ് എന്നാണു ചോദ്യമെങ്കില്‍
നിങ്ങളൊരു പോങ്ങന്‍ തന്നെ
സുഹൃത്തേ..
ഇനിയൊരിക്കലും അവളുടെ
കാള്‍ എടുക്കില്ലെന്ന്
ഈ ആള്‍ക്കൂട്ടക്കോട്ടയുടെ
സുരക്ഷയില്‍ നിന്ന് കൊണ്ട് ഞാന്‍
പ്രതിജ്ഞ എടുത്തിട്ട്
നിമിഷങ്ങള്‍ അധികമായിട്ടില്ലല്ലോ..
Sunday, 12 June 2011
ഓരമെന്നാലും
കല്‍ക്കുന്നന്‍ എന്ന് വിളിക്കും ചിലര്‍
പഴുതാര എന്നാണു പൊതുവായുള്ള വിളിപ്പേര്..
phylum centipede എന്നോ മറ്റോ
ശാസ്ത്രനാമം.
ഓരം പിടിച്ചേ പോകാറുള്ളൂ
എന്നിട്ടും ആദ്യ കാഴ്ചയില്‍ തന്നെ
വധശിക്ഷ വിധിക്കും നിങ്ങള്‍..
പഴുതാര എന്നാണു പൊതുവായുള്ള വിളിപ്പേര്..
phylum centipede എന്നോ മറ്റോ
ശാസ്ത്രനാമം.
ഓരം പിടിച്ചേ പോകാറുള്ളൂ
എന്നിട്ടും ആദ്യ കാഴ്ചയില്‍ തന്നെ
വധശിക്ഷ വിധിക്കും നിങ്ങള്‍..
Tuesday, 7 June 2011
കാലാകാലം
വേലിയില്‍ നിറയെ
മുള്ളുകളെക്കാള്‍
വള്ളികളും പൂക്കളുമുള്ള
ഒരു ഭൂത ഇടവഴിയില്‍,
സ്ലാബ് മതിലും
ഇരുമ്പു മുള്ളുകളും
ഇടതിങ്ങിയ
കോളനി ഇടുക്കില്‍
നിന്നൊരു വര്‍ത്തമാനക്കിളി
ചിലയ്ക്കാന്‍ എത്തിയിരിക്കുന്നു..
ഉച്ചയാണ്
പച്ചയാണ്
ഏകാന്തതയാണ്
എന്ന് വല്ല നോട്ടവുമുണ്ടോ?
കല്ലെടുത്ത് ഒരു ആട്ടു വച്ച് കൊടുത്തു..
വര്‍ത്തമാനമൊക്കെ പിന്നെ..
ഇത് ഭൂതമാ..
മുള്ളുകളെക്കാള്‍
വള്ളികളും പൂക്കളുമുള്ള
ഒരു ഭൂത ഇടവഴിയില്‍,
സ്ലാബ് മതിലും
ഇരുമ്പു മുള്ളുകളും
ഇടതിങ്ങിയ
കോളനി ഇടുക്കില്‍
നിന്നൊരു വര്‍ത്തമാനക്കിളി
ചിലയ്ക്കാന്‍ എത്തിയിരിക്കുന്നു..
ഉച്ചയാണ്
പച്ചയാണ്
ഏകാന്തതയാണ്
എന്ന് വല്ല നോട്ടവുമുണ്ടോ?
കല്ലെടുത്ത് ഒരു ആട്ടു വച്ച് കൊടുത്തു..
വര്‍ത്തമാനമൊക്കെ പിന്നെ..
ഇത് ഭൂതമാ..
Thursday, 19 May 2011
ഖനനം
കിളച്ചു കിളച്ചു തൊടിയിലെ
ഭൂതകാലം ചികഞ്ഞതായിരുന്നു..
കാച്ചില്‍
മഞ്ഞള്‍
ചേന
ചേമ്പ്
പടവലം
പുളി
മുരിങ്ങ..
പിന്നെയും കുഴിച്ചു ചെല്ലുമ്പോള്‍
തലയോട്ടികള്‍ ..നട്ടെല്ലുകള്‍..
സൂക്ഷിച്ചു വയ്ക്കേണ്ടവയാണ്
ഇനി ഇത്തരം സാധനങ്ങള്‍
എവിടുന്ന് കിട്ടാനാണ്?
റബ്ബര്‍ വളവു നീര്‍ത്തി ഞാന്‍
വര്‍ത്തമാനകാലത്തിന്റെ
ചൊറിപിടിച്ച കാലുകള്‍
വെന്തു ണങ്ങിയ
വറ മണ്ണില്‍ നിന്നും വലിച്ചൂരി..
പൊള്ളി നീറ്റുന്നു
എന്‍ഡോ സള്‍ഫാനെതിരെ
ഒരു ജാഥ സംഘടി പ്പിക്കണം
ഒരു കവിത എഴുതണം..
തല്‍ക്കാലം ഭൂതകാലക്കുഴി
കുഴിക്കല്‍ നിര്‍ത്താം..
ഭൂതകാലം ചികഞ്ഞതായിരുന്നു..
കാച്ചില്‍
മഞ്ഞള്‍
ചേന
ചേമ്പ്
പടവലം
പുളി
മുരിങ്ങ..
പിന്നെയും കുഴിച്ചു ചെല്ലുമ്പോള്‍
തലയോട്ടികള്‍ ..നട്ടെല്ലുകള്‍..
സൂക്ഷിച്ചു വയ്ക്കേണ്ടവയാണ്
ഇനി ഇത്തരം സാധനങ്ങള്‍
എവിടുന്ന് കിട്ടാനാണ്?
റബ്ബര്‍ വളവു നീര്‍ത്തി ഞാന്‍
വര്‍ത്തമാനകാലത്തിന്റെ
ചൊറിപിടിച്ച കാലുകള്‍
വെന്തു ണങ്ങിയ
വറ മണ്ണില്‍ നിന്നും വലിച്ചൂരി..
പൊള്ളി നീറ്റുന്നു
എന്‍ഡോ സള്‍ഫാനെതിരെ
ഒരു ജാഥ സംഘടി പ്പിക്കണം
ഒരു കവിത എഴുതണം..
തല്‍ക്കാലം ഭൂതകാലക്കുഴി
കുഴിക്കല്‍ നിര്‍ത്താം..
Saturday, 14 May 2011
ഓ(ബാ,സാ)മ
ഒയെമ്മാര്‍ പരീക്ഷ
എഴുതാന്‍ പോയ
കോഴിക്കുഞ്ഞാണ്
രാവിലത്തെ വാര്‍ത്തയില്‍ ..
നിങ്ങളുടെ രക്ഷകന്‍ ആര്?
എന്ന ചോദ്യത്തിന്
കൊടുത്ത നാല് ഓപ്ഷന്‍
(പാമ്പ്, പരുന്ത്, കുറുക്കന്‍, മനുഷ്യന്‍)
എന്നത്രേ
ഇതൊന്നുമല്ല എന്ന ഒരു ഉത്തരത്തിനു
സ്കോപ് ഇല്ലാത്തതില്‍ പ്രതിഷേധിച്ച്
അവള്‍ പരീക്ഷ ബഹിഷ്ക്കരിച്ചു പോലും..
അവള്‍ക്കു
വല്ല മാവോ പ്ലാവോ ആയി
ബന്ധമുണ്ടോ
എന്ന് അന്വേഷിച്ചു വരുന്നു...
എഴുതാന്‍ പോയ
കോഴിക്കുഞ്ഞാണ്
രാവിലത്തെ വാര്‍ത്തയില്‍ ..
നിങ്ങളുടെ രക്ഷകന്‍ ആര്?
എന്ന ചോദ്യത്തിന്
കൊടുത്ത നാല് ഓപ്ഷന്‍
(പാമ്പ്, പരുന്ത്, കുറുക്കന്‍, മനുഷ്യന്‍)
എന്നത്രേ
ഇതൊന്നുമല്ല എന്ന ഒരു ഉത്തരത്തിനു
സ്കോപ് ഇല്ലാത്തതില്‍ പ്രതിഷേധിച്ച്
അവള്‍ പരീക്ഷ ബഹിഷ്ക്കരിച്ചു പോലും..
അവള്‍ക്കു
വല്ല മാവോ പ്ലാവോ ആയി
ബന്ധമുണ്ടോ
എന്ന് അന്വേഷിച്ചു വരുന്നു...
Wednesday, 13 April 2011
ആമാശയം
ഇക്കണ്ട
ചരിത്രപുസ്തകങ്ങളെ
ഒക്കെയും
ഒറ്റ വാക്കില്‍
ഒതുക്കാന്‍
എനിക്കൊരു
വാക്ക് വേണമായിരുന്നു..
(ചരിത്രമെന്നാല്‍
മാനവന്‍റെ മാത്രം
എന്ന് ധരിക്കരുത്..
പ്രകൃതിയുടെ..
പച്ചയുടെ..)
എത്ര നല്ല വാക്കാവും
അത് അല്ലെ?
അതിനെ-
അതിനെ മാത്രം
ഒന്ന് പിന്‍വലിച്ചാല്‍
എത്ര ശൂന്യമായി പ്പോയേനെ
ഈ വീഥികള്‍ അത്രയും..
തീര്‍ച്ചയായും
അത്
പ്രകൃതിയുടെ
ഏറ്റവും നല്ല
ആശയം തന്നെ!
ചരിത്രപുസ്തകങ്ങളെ
ഒക്കെയും
ഒറ്റ വാക്കില്‍
ഒതുക്കാന്‍
എനിക്കൊരു
വാക്ക് വേണമായിരുന്നു..
(ചരിത്രമെന്നാല്‍
മാനവന്‍റെ മാത്രം
എന്ന് ധരിക്കരുത്..
പ്രകൃതിയുടെ..
പച്ചയുടെ..)
എത്ര നല്ല വാക്കാവും
അത് അല്ലെ?
അതിനെ-
അതിനെ മാത്രം
ഒന്ന് പിന്‍വലിച്ചാല്‍
എത്ര ശൂന്യമായി പ്പോയേനെ
ഈ വീഥികള്‍ അത്രയും..
തീര്‍ച്ചയായും
അത്
പ്രകൃതിയുടെ
ഏറ്റവും നല്ല
ആശയം തന്നെ!
Subscribe to:
Posts (Atom)