ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...
Friday, 24 December 2010
പുതിയ കണ്ണട
കടക്കാരന്‍ പറയുന്നു
മങ്ങിയ കാഴ്ചകള്‍ അല്ല
നിങ്ങളുടെ പ്രശ്നം
ശരിയായ കണ്ണട ഇല്ലാത്തതാണ്.
കട നിറയെ
പലതരം കണ്ണടകള്‍..
പല നിറം കാഴ്ചകള്‍..
കടക്കാരന്‍ ഒരെണ്ണം എടുത്തു
നീട്ടുന്നു
ഇതാ..നിങ്ങള്‍ക്കു പറ്റിയ കണ്ണട ഇതാണ്
ഇതിലൂടെ നോക്കൂ..
നിങ്ങള്‍ക്കു വേണ്ട ലോകം
കാണൂ..
നോക്കിയപ്പോള്‍
ശരിയാണ്
എനിക്ക് പാകത്തില്‍
ലോകം ചാഞ്ഞും ചരിഞ്ഞും
ചിരിച്ചു കിടക്കുന്നു!!
ഒന്ന് ശരിക്കും കണ്ടു തീര്‍ക്കുക
മാത്രം മതി എന്ന പൊട്ടിച്ചിരിയോടെ..
ശരി തന്നെ.
പുതിയ കണ്ണട യിലൂടെ നോക്കുമ്പോള്‍
ലോകത്തിനു ഒരു കുഴപ്പവുമില്ല..
ഒരു കുറവുമില്ല.
മങ്ങിയ കാഴ്ചകള്‍
ആയിരുന്നില്ല പ്രശ്നം.
എനിക്ക് മനസ്സിലായി
പ്രശ്നം
മാര്‍ജിന്‍ ഇടാത്ത
നോട്ടങ്ങളായിരുന്നു.
Labels:
കവിത
Subscribe to:
Post Comments (Atom)
എനിക്ക് മനസ്സിലായി
ReplyDeleteപ്രശ്നം
മാര്‍ജിന്‍ ഇടാത്ത
നോട്ടങ്ങളായിരുന്നു.
ഈ കാണുന്നതൊന്നും ഒരു കാഴ്ചയല്ല. ചെറിയ വിടവിലൂടെ ഒളിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് മാത്രമാണ് യഥാര്‍ഥ കാഴ്ചയെന്ന പഴയൊരു ചങ്ങാതിവാക്ക് ഓര്‍മയിലെത്തി. മഹി നല്ല കവിത
ReplyDeleteകവിത നന്നായി, നല്ല പ്രമേയവും.
ReplyDeleteപക്ഷേ ഒന്ന് ചോദിക്കട്ടെ, ഈ കാഴ്ചയ്ക്ക് കണ്ണടയുടെ ആവശ്യമില്ല.
അതില്ലാതെ തന്നെ നാം സ്ഥിരം കാണുന്നത് ഇത് തന്നെയാണ്..
കാഴ്ച മങ്ങിയതല്ല, കണ്ണ് കുറുക്കി കാണുന്നതാണ്,
അപ്പോഴാണ് കാഴ്ച മങ്ങുന്നത്. സ്വയമല്ല, പല ബാഹ്യ ശക്തികള്‍
അതിനെ സ്വാധീനിക്കുന്നു..
പുതിയ കണ്ണട യിലൂടെ നോക്കുമ്പോള്‍
ReplyDeleteലോകത്തിനു ഒരു കുഴപ്പവുമില്ല..
ഒരു കുറവുമില്ല.
കവിത പുതിയ ചില കാഴ്ച്ചകള്‍ കാണിച്ചു തരുന്നുണ്ട്..ആശംസകള്‍..
ReplyDeletesariyaya kazhakal kanan sariyaya kannadakal illathathu thnne nammude prasnam, nice one
ReplyDeleteമാർജിനില്ലാത്ത ഒരു ബിസിനസ്സുമില്ലല്ലോ ?
ReplyDelete