ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday, 13 December 2010

Inertia

Inertia of Motion

ഹലോ അച്ഛാ അമ്മേ
വെരി സോറി
ഇത്തവണ ക്രിസ്തുമസ്സിനു
ഞങ്ങള്‍ ഉണ്ടാവില്ല
തിരക്കാണ്
ചേട്ടന് ലീവില്ല
പൊടികള്‍ക്ക് ടെര്‍മിനല്‍ എക്സാം
വന്നു തലയില്‍ കയറി നിക്കുന്നു..

മരുന്ന് മുടങ്ങുന്നില്ലല്ലോ അല്ലെ?
പണിക്കാരി?

ലൈന്‍ ക്ലിയര്‍ ആവുന്നില്ലല്ലോ
കട്ട് ആയല്ലോ..

Inertia of Rest

നേരം വെളുത്തോ അന്നമ്മേ?
പത്രം ഇനീം വന്നില്ലാലോ..
പാല്‍ക്കാരി ഉറക്കത്തില്‍ പെട്ടോ ആവോ?

കിടന്നുറങ്ങുന്നുണ്ടോ മനുഷ്യരെ?
നട്ടപ്പാതിരായ്ക്ക്
ഉറക്കം കെടുത്താനേക്കൊണ്ട്?

നീ ഒറങ്ങ് .. നീ ഒറങ്ങ് ..
ഞാനീ വരാന്തയില്‍ ഇരുന്നു
പിന്‍ ന് ലാവ് കണ്ടോട്ടെടീ

ഇതെന്താ
ചന്ദ്രനും ഉറക്കത്തിലായോ?
അനക്കം മുട്ട്യോ?

2 comments:

  1. ഒടുവില്‍ എല്ലാവരും ഒറ്റക്കാവുന്ന കാലം അല്ലെ? നന്നായി..

    ReplyDelete
  2. ഇംഗ്ലീഷ് മനസ്സിലായില്ല... മലയാളി ആയതോണ്ടാകാം...

    ReplyDelete