ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday, 8 December 2010

അലക്ക്.

ഓരോ കാലത്തിനും പാകത്തിനും
ഓരോ മനസ്സ് ഉണ്ടായിരുന്നെങ്കില്‍
എത്ര നന്നായിരുന്നു

അടിവസ്ത്രങ്ങള്‍ പോലെ
എണ്ണത്തില്‍ കൂടുതല്‍.

ഇത് -
ഒരേ മനസ്സിനെ തന്നെ
അലക്കി വെളുപ്പിച്ചു
ഉണക്കി
മതിയായി..

പിഞ്ഞിരിക്കുന്നു.
വലത്തേ മൂലയില്‍
ആദ്യ മരണം കണ്ട
ഞെട്ടലിന്റെ മഞ്ഞളിപ്പ് .

ഈ കാണുന്ന കരിവാളിപ്പ്
ആദ്യ പ്രണയത്തിന്റെ
പൊള്ളലായിരുന്നു..

അയ്യേ നീ ഒറ്റ.. നീ ഒറ്റ
എന്ന
സ്വയം തിരിച്ചറിവിന്റെ
മരവിപ്പാണീ
ഭാഗത്തെ പരുപരുപ്പ്..

പ്രണയങ്ങളില്‍ നനഞ്ഞു കുതിര്‍ന്നും
പിന്നെ തകര്‍ന്നും
അവഹേളന ങ്ങളില്‍
ചേറൂ പുരണ്ടും
പ്രതീക്ഷകളില്‍ ആളിപ്പടര്‍ന്നും
പിന്നെ പുകഞ്ഞു കെട്ടും
മങ്ങിമങ്ങി
നിറം കെട്ടു ഈ തുണി..

ഇനി വീണ്ടും വീണ്ടും
ഇതിനെ
അലക്കി വെളുപ്പിച്ചു
ഉമ്മറത്ത്‌
ഉണക്കിയിടുന്നതെങ്ങിനെ?

6 comments:

  1. അയ്യേ നീ ഒറ്റ.. നീ ഒറ്റ
    എന്ന
    സ്വയം തിരിച്ചറിവിന്റെ
    മരവിപ്പാണീ
    ഭാഗത്തെ പരുപരുപ്പ്..

    ReplyDelete
  2. അലക്കിയലക്കി ഒടുവിൽ വടിപോലാകും ഇനിയത്....
    ഓരോ അലക്കലിലും അല്പം ചെളി ബാക്കിവരുന്നതുകൊണ്ടാണ്‌ ഈ പ്രശ്നം...
    നന്നായി പറഞ്ഞു നീ...

    ReplyDelete
  3. ഈ കാണുന്ന കരിവാളിപ്പ്
    ആദ്യ പ്രണയത്തിന്റെ
    പൊള്ളലായിരുന്നു..nannaayi...kavitha palappozhum ellaavaruteyum aathma kathakootiyaavunnu...

    ReplyDelete
  4. ഓരോ കാലത്തിനും പാകത്തിനും ഓരോ മനസ്സ് ഉണ്ടായിരുന്നെങ്കില്‍
    എന്ന് വിചാരിച്ചിട്ട് കാര്യം ഇല്ല അത് ഉണ്ടാക്കണം അതാണ്‌ നമ്മുടെ ജീവിത വിജയം ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
    മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ

    ReplyDelete
  5. ഇഷ്ട്ടപെട്ടു.. ഇനിയും വരാട്ടോ.. തുടരുക..

    ReplyDelete
  6. മനസ്സിനെ അലക്കുകല്ലിലിട്ടു അലക്കരുത്... ഡ്രൈ വാഷ്‌ പോതും.. എന്നും ഫ്രഷ്‌ ആയി ഇരിക്കും.. മരണം വരെ, പിഞ്ഞി പോകാതെ..

    ReplyDelete