തലക്കെട്ട്:
തീര്‍ച്ചയായും ഇതിനു മുന്‍പാരോ
ഈ കവിത എഴുതിയിട്ടുണ്ട്...
ഉടല്‍:
താന്‍ പഥ്യം
ദാമ്പത്യം
വാല്‍ക്കെട്ട്:
നാട്യം
എന്നൊരു വാക്ക് കൂടി
മനസ്സില്‍ കിടന്നു
കളിക്കുന്നുണ്ട്..
പഴയ ബസ് കണ്ടക്ടര്‍
വിസിലിലെ
ഇളകിക്കൊണ്ടേയിരിക്കുന്ന
വിത്ത് പോലെ..
സ്വന്തം സ്ഥാനം
എവിടെയെന്നു
ഇനിയും തീര്‍ച്ചപ്പെടാതെ..
ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...
Friday, 31 December 2010
Friday, 24 December 2010
പുതിയ കണ്ണട
കടക്കാരന്‍ പറയുന്നു
മങ്ങിയ കാഴ്ചകള്‍ അല്ല
നിങ്ങളുടെ പ്രശ്നം
ശരിയായ കണ്ണട ഇല്ലാത്തതാണ്.
കട നിറയെ
പലതരം കണ്ണടകള്‍..
പല നിറം കാഴ്ചകള്‍..
കടക്കാരന്‍ ഒരെണ്ണം എടുത്തു
നീട്ടുന്നു
ഇതാ..നിങ്ങള്‍ക്കു പറ്റിയ കണ്ണട ഇതാണ്
ഇതിലൂടെ നോക്കൂ..
നിങ്ങള്‍ക്കു വേണ്ട ലോകം
കാണൂ..
നോക്കിയപ്പോള്‍
ശരിയാണ്
എനിക്ക് പാകത്തില്‍
ലോകം ചാഞ്ഞും ചരിഞ്ഞും
ചിരിച്ചു കിടക്കുന്നു!!
ഒന്ന് ശരിക്കും കണ്ടു തീര്‍ക്കുക
മാത്രം മതി എന്ന പൊട്ടിച്ചിരിയോടെ..
ശരി തന്നെ.
പുതിയ കണ്ണട യിലൂടെ നോക്കുമ്പോള്‍
ലോകത്തിനു ഒരു കുഴപ്പവുമില്ല..
ഒരു കുറവുമില്ല.
മങ്ങിയ കാഴ്ചകള്‍
ആയിരുന്നില്ല പ്രശ്നം.
എനിക്ക് മനസ്സിലായി
പ്രശ്നം
മാര്‍ജിന്‍ ഇടാത്ത
നോട്ടങ്ങളായിരുന്നു.
Labels:
കവിത
Monday, 20 December 2010
എട്ടുകാലി(ണി) പ്രണയത്തെപ്പറ്റി പറയുന്നത്.
നമുക്കിടയില്‍
ആ നിമിഷത്തിന്‍റെ
നിറവു
മാത്രം മതി..
അതിനുമപ്പുറം
മുഷിഞ്ഞു തൂങ്ങുന്ന
ജീവിതമെന്തിന്?
ആ നിമിഷത്തിന്‍റെ
നിറവു
മാത്രം മതി..
അതിനുമപ്പുറം
മുഷിഞ്ഞു തൂങ്ങുന്ന
ജീവിതമെന്തിന്?
Labels:
കവിത
Thursday, 16 December 2010
വെറുതെ
വേദന തിന്നുന്നത്
വികാര ജീവികള്‍ മാത്രമാണ്
ഒരു വികാരവും ഇല്ലാത്ത
കമ്മ്യൂണിസ്റ്റ് പച്ചകള്‍
കാറ്റില്‍ തലയാട്ടി
ഉച്ചത്തൊടിയില്‍
നില്‍ക്കുന്നത് കണ്ടിട്ടില്ലേ
കഴുത്ത് വെട്ടുമ്പോള്‍
കരയാറില്ല
പക്ഷെ
ചങ്ക് പൊട്ടിയ
ചോരമണം
തൊടിയാകെ
മേലാകെ
നിറയും.
കരച്ചിലായിരിക്കില്ല.
വെയിലിന്റെ വാളു മിന്നിച്ച്
വേലിയോരത്തിലേയ്ക്ക്
മായം തിരിയുന്ന
മഞ്ഞച്ചേരയെ
കൂട്ടിനു വിളിക്കുന്നതാവണം.
വെയിലായ വെയിലൊക്കെ
കുടിച്ച് ഉന്മത്തയായി,
വയസ്സന്‍ പുളിമരങ്ങള്‍
ചെറുകാറ്റിനെ
ശീ ... ന്നു ആസ്വദിക്കുന്ന
നേരമാവും അത്.
ആ നേരത്തും
മനസ്സിനകത്ത്
മുള കരയുംപോലൊരു
കരച്ചില്‍
ഉരുവം കൊള്ളുന്നത്
എന്തിനോ എന്തോ?
വികാര ജീവികള്‍ മാത്രമാണ്
ഒരു വികാരവും ഇല്ലാത്ത
കമ്മ്യൂണിസ്റ്റ് പച്ചകള്‍
കാറ്റില്‍ തലയാട്ടി
ഉച്ചത്തൊടിയില്‍
നില്‍ക്കുന്നത് കണ്ടിട്ടില്ലേ
കഴുത്ത് വെട്ടുമ്പോള്‍
കരയാറില്ല
പക്ഷെ
ചങ്ക് പൊട്ടിയ
ചോരമണം
തൊടിയാകെ
മേലാകെ
നിറയും.
കരച്ചിലായിരിക്കില്ല.
വെയിലിന്റെ വാളു മിന്നിച്ച്
വേലിയോരത്തിലേയ്ക്ക്
മായം തിരിയുന്ന
മഞ്ഞച്ചേരയെ
കൂട്ടിനു വിളിക്കുന്നതാവണം.
വെയിലായ വെയിലൊക്കെ
കുടിച്ച് ഉന്മത്തയായി,
വയസ്സന്‍ പുളിമരങ്ങള്‍
ചെറുകാറ്റിനെ
ശീ ... ന്നു ആസ്വദിക്കുന്ന
നേരമാവും അത്.
ആ നേരത്തും
മനസ്സിനകത്ത്
മുള കരയുംപോലൊരു
കരച്ചില്‍
ഉരുവം കൊള്ളുന്നത്
എന്തിനോ എന്തോ?
Labels:
കവിത
Monday, 13 December 2010
Inertia
Inertia of Motion
ഹലോ അച്ഛാ അമ്മേ
വെരി സോറി
ഇത്തവണ ക്രിസ്തുമസ്സിനു
ഞങ്ങള്‍ ഉണ്ടാവില്ല
തിരക്കാണ്
ചേട്ടന് ലീവില്ല
പൊടികള്‍ക്ക് ടെര്‍മിനല്‍ എക്സാം
വന്നു തലയില്‍ കയറി നിക്കുന്നു..
മരുന്ന് മുടങ്ങുന്നില്ലല്ലോ അല്ലെ?
പണിക്കാരി?
ലൈന്‍ ക്ലിയര്‍ ആവുന്നില്ലല്ലോ
കട്ട് ആയല്ലോ..
Inertia of Rest
നേരം വെളുത്തോ അന്നമ്മേ?
പത്രം ഇനീം വന്നില്ലാലോ..
പാല്‍ക്കാരി ഉറക്കത്തില്‍ പെട്ടോ ആവോ?
കിടന്നുറങ്ങുന്നുണ്ടോ മനുഷ്യരെ?
നട്ടപ്പാതിരായ്ക്ക്
ഉറക്കം കെടുത്താനേക്കൊണ്ട്?
നീ ഒറങ്ങ് .. നീ ഒറങ്ങ് ..
ഞാനീ വരാന്തയില്‍ ഇരുന്നു
പിന്‍ ന് ലാവ് കണ്ടോട്ടെടീ
ഇതെന്താ
ചന്ദ്രനും ഉറക്കത്തിലായോ?
അനക്കം മുട്ട്യോ?
ഹലോ അച്ഛാ അമ്മേ
വെരി സോറി
ഇത്തവണ ക്രിസ്തുമസ്സിനു
ഞങ്ങള്‍ ഉണ്ടാവില്ല
തിരക്കാണ്
ചേട്ടന് ലീവില്ല
പൊടികള്‍ക്ക് ടെര്‍മിനല്‍ എക്സാം
വന്നു തലയില്‍ കയറി നിക്കുന്നു..
മരുന്ന് മുടങ്ങുന്നില്ലല്ലോ അല്ലെ?
പണിക്കാരി?
ലൈന്‍ ക്ലിയര്‍ ആവുന്നില്ലല്ലോ
കട്ട് ആയല്ലോ..
Inertia of Rest
നേരം വെളുത്തോ അന്നമ്മേ?
പത്രം ഇനീം വന്നില്ലാലോ..
പാല്‍ക്കാരി ഉറക്കത്തില്‍ പെട്ടോ ആവോ?
കിടന്നുറങ്ങുന്നുണ്ടോ മനുഷ്യരെ?
നട്ടപ്പാതിരായ്ക്ക്
ഉറക്കം കെടുത്താനേക്കൊണ്ട്?
നീ ഒറങ്ങ് .. നീ ഒറങ്ങ് ..
ഞാനീ വരാന്തയില്‍ ഇരുന്നു
പിന്‍ ന് ലാവ് കണ്ടോട്ടെടീ
ഇതെന്താ
ചന്ദ്രനും ഉറക്കത്തിലായോ?
അനക്കം മുട്ട്യോ?
Labels:
കവിത
Saturday, 11 December 2010
മാനം
ചുംബിക്കുമ്പോള്‍
ചുണ്ടുകളുടെ
മൂന്നാം മാനത്തിന്‍റെ
വര്‍ത്തുള ചാരുത ഓര്‍ത്താവണം നീ
പുളകം കൊണ്ടത്..
സ്ഥല-സമയ ഗ്രാഫിനെ പറ്റി
*ഹോക്കിന്‍ പറഞ്ഞത്
നീ വായിച്ചിരിക്കാന്‍ ഇടയില്ല..
അത് കൊണ്ടാണല്ലോ
ഞാനെന്നും
നാലാം മാനത്തില്‍
നിന്നെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്നത്...
*Stephen Hawkin
ചുണ്ടുകളുടെ
മൂന്നാം മാനത്തിന്‍റെ
വര്‍ത്തുള ചാരുത ഓര്‍ത്താവണം നീ
പുളകം കൊണ്ടത്..
സ്ഥല-സമയ ഗ്രാഫിനെ പറ്റി
*ഹോക്കിന്‍ പറഞ്ഞത്
നീ വായിച്ചിരിക്കാന്‍ ഇടയില്ല..
അത് കൊണ്ടാണല്ലോ
ഞാനെന്നും
നാലാം മാനത്തില്‍
നിന്നെ വഞ്ചിച്ചു കൊണ്ടേയിരിക്കുന്നത്...
*Stephen Hawkin
Labels:
കവിത
Wednesday, 8 December 2010
അലക്ക്.
ഓരോ കാലത്തിനും പാകത്തിനും
ഓരോ മനസ്സ് ഉണ്ടായിരുന്നെങ്കില്‍
എത്ര നന്നായിരുന്നു
അടിവസ്ത്രങ്ങള്‍ പോലെ
എണ്ണത്തില്‍ കൂടുതല്‍.
ഇത് -
ഒരേ മനസ്സിനെ തന്നെ
അലക്കി വെളുപ്പിച്ചു
ഉണക്കി
മതിയായി..
പിഞ്ഞിരിക്കുന്നു.
വലത്തേ മൂലയില്‍
ആദ്യ മരണം കണ്ട
ഞെട്ടലിന്റെ മഞ്ഞളിപ്പ് .
ഈ കാണുന്ന കരിവാളിപ്പ്
ആദ്യ പ്രണയത്തിന്റെ
പൊള്ളലായിരുന്നു..
അയ്യേ നീ ഒറ്റ.. നീ ഒറ്റ
എന്ന
സ്വയം തിരിച്ചറിവിന്റെ
മരവിപ്പാണീ
ഭാഗത്തെ പരുപരുപ്പ്..
പ്രണയങ്ങളില്‍ നനഞ്ഞു കുതിര്‍ന്നും
പിന്നെ തകര്‍ന്നും
അവഹേളന ങ്ങളില്‍
ചേറൂ പുരണ്ടും
പ്രതീക്ഷകളില്‍ ആളിപ്പടര്‍ന്നും
പിന്നെ പുകഞ്ഞു കെട്ടും
മങ്ങിമങ്ങി
നിറം കെട്ടു ഈ തുണി..
ഇനി വീണ്ടും വീണ്ടും
ഇതിനെ
അലക്കി വെളുപ്പിച്ചു
ഉമ്മറത്ത്
ഉണക്കിയിടുന്നതെങ്ങിനെ?
ഓരോ മനസ്സ് ഉണ്ടായിരുന്നെങ്കില്‍
എത്ര നന്നായിരുന്നു
അടിവസ്ത്രങ്ങള്‍ പോലെ
എണ്ണത്തില്‍ കൂടുതല്‍.
ഇത് -
ഒരേ മനസ്സിനെ തന്നെ
അലക്കി വെളുപ്പിച്ചു
ഉണക്കി
മതിയായി..
പിഞ്ഞിരിക്കുന്നു.
വലത്തേ മൂലയില്‍
ആദ്യ മരണം കണ്ട
ഞെട്ടലിന്റെ മഞ്ഞളിപ്പ് .
ഈ കാണുന്ന കരിവാളിപ്പ്
ആദ്യ പ്രണയത്തിന്റെ
പൊള്ളലായിരുന്നു..
അയ്യേ നീ ഒറ്റ.. നീ ഒറ്റ
എന്ന
സ്വയം തിരിച്ചറിവിന്റെ
മരവിപ്പാണീ
ഭാഗത്തെ പരുപരുപ്പ്..
പ്രണയങ്ങളില്‍ നനഞ്ഞു കുതിര്‍ന്നും
പിന്നെ തകര്‍ന്നും
അവഹേളന ങ്ങളില്‍
ചേറൂ പുരണ്ടും
പ്രതീക്ഷകളില്‍ ആളിപ്പടര്‍ന്നും
പിന്നെ പുകഞ്ഞു കെട്ടും
മങ്ങിമങ്ങി
നിറം കെട്ടു ഈ തുണി..
ഇനി വീണ്ടും വീണ്ടും
ഇതിനെ
അലക്കി വെളുപ്പിച്ചു
ഉമ്മറത്ത്
ഉണക്കിയിടുന്നതെങ്ങിനെ?
Labels:
കവിത
Monday, 6 December 2010
ശുഭ പന്തുവ്യവസായി.
ഒറ്റ നോട്ടത്തില്‍
ഏതോ ഒരു കര്‍ണ്ണാടക രാഗം
തെറ്റി എഴുതിയതാണെന്ന്
നിങ്ങള്‍ കരുതിയേക്കും..
രണ്ടാമതൊരു ചിന്തയില്‍
ഏയ് ഇത് അതല്ല..
കാര്യങ്ങള്‍ നല്ല രീതിയില്‍
അവസാനിച്ചു എന്നത്
അക്ഷരത്തെറ്റുകളോടെ അവതരിച്ചതാവും
എന്നൊരു തിരുത്തും തോന്നാന്‍ ഇടയുണ്ട്.
ഞങ്ങള്‍ ഏഴാംതരം ബീ ക്കാരുടെ
പിന്‍ ബെഞ്ച് സര്‍ഗാത്മകതയുടെ
ഉത്തമോദാഹരണമാണീ വാക്കെന്നു
നിങ്ങള്‍ കരുതുകയേയില്ല..
വ്യവസായി പരമുവി ന്‍റെ
അമിത വളര്‍ച്ചയുള്ള
ഒരേയൊരു മകള്‍ ശുഭയെ നിങ്ങള്‍
അറിയാന്‍ വഴിയില്ലല്ലോ..
ഞങ്ങള്‍ പിന്‍ബെഞ്ചുകാരാകട്ടെ
അഞ്ചാം തരം തൊട്ടേ സര്‍ഗധനര്‍
പത്താം തരം ആകുമ്പോഴേയ്ക്കും
പഠിപ്പു മതിയാക്കി
ശുഭ പോയത് പക്ഷെ
ഞങ്ങളുടെ ശല്യം കൊണ്ടൊന്നും ആയിരുന്നില്ല..
പട്ടണത്തിലെ ഏതോ ഒരു
വ്യവസായ പ്രമുഖന്‍റെ ഭാര്യയാവാന്‍
ആ പഠിപ്പു ധാരാളം എന്ന്
പരമു പറഞ്ഞു പോലും.
അല്ലെങ്കിലും ജീവിതത്തിന്‍റെ പഠിപ്പു
മുന്‍ ബെഞ്ചുകളിലേയ്ക്കും
സ്കൂള്‍ വാധ്യാന്മാരുടെ പഠിപ്പു
പിന്‍ ബെഞ്ചുകളിലേയ്ക്കും
എത്തുന്ന ഒരു കാലമായിരുന്നില്ലല്ലോ
അത്.
ഏതോ ഒരു കര്‍ണ്ണാടക രാഗം
തെറ്റി എഴുതിയതാണെന്ന്
നിങ്ങള്‍ കരുതിയേക്കും..
രണ്ടാമതൊരു ചിന്തയില്‍
ഏയ് ഇത് അതല്ല..
കാര്യങ്ങള്‍ നല്ല രീതിയില്‍
അവസാനിച്ചു എന്നത്
അക്ഷരത്തെറ്റുകളോടെ അവതരിച്ചതാവും
എന്നൊരു തിരുത്തും തോന്നാന്‍ ഇടയുണ്ട്.
ഞങ്ങള്‍ ഏഴാംതരം ബീ ക്കാരുടെ
പിന്‍ ബെഞ്ച് സര്‍ഗാത്മകതയുടെ
ഉത്തമോദാഹരണമാണീ വാക്കെന്നു
നിങ്ങള്‍ കരുതുകയേയില്ല..
വ്യവസായി പരമുവി ന്‍റെ
അമിത വളര്‍ച്ചയുള്ള
ഒരേയൊരു മകള്‍ ശുഭയെ നിങ്ങള്‍
അറിയാന്‍ വഴിയില്ലല്ലോ..
ഞങ്ങള്‍ പിന്‍ബെഞ്ചുകാരാകട്ടെ
അഞ്ചാം തരം തൊട്ടേ സര്‍ഗധനര്‍
പത്താം തരം ആകുമ്പോഴേയ്ക്കും
പഠിപ്പു മതിയാക്കി
ശുഭ പോയത് പക്ഷെ
ഞങ്ങളുടെ ശല്യം കൊണ്ടൊന്നും ആയിരുന്നില്ല..
പട്ടണത്തിലെ ഏതോ ഒരു
വ്യവസായ പ്രമുഖന്‍റെ ഭാര്യയാവാന്‍
ആ പഠിപ്പു ധാരാളം എന്ന്
പരമു പറഞ്ഞു പോലും.
അല്ലെങ്കിലും ജീവിതത്തിന്‍റെ പഠിപ്പു
മുന്‍ ബെഞ്ചുകളിലേയ്ക്കും
സ്കൂള്‍ വാധ്യാന്മാരുടെ പഠിപ്പു
പിന്‍ ബെഞ്ചുകളിലേയ്ക്കും
എത്തുന്ന ഒരു കാലമായിരുന്നില്ലല്ലോ
അത്.
Labels:
കവിത
Subscribe to:
Posts (Atom)