ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday, 9 August 2010

തടാകം


നിനക്കറിയില്ല
എനിക്ക്
നിന്നോടുള്ള
പ്രണയത്തെ
അണകെട്ടി നിര്‍ത്തുന്നതിന്റെ
വേദന.

തള്ളിത്തള്ളി
ചിറ പൊട്ടി
താഴ്വാര ശൂന്യതയിലേക്ക്
നീ മറഞ്ഞേ പോകുമെന്ന്
ഞാന്‍ ഭയക്കുന്നു.

എങ്കിലും

നീ
എന്റെ വേദന വടുക്കെട്ടിയ
ചിറയ്ക്ക് മുകളിലൂടെ
എന്തൊരു ശാന്തത എന്ന
കൌതുക ക്ക ണ്ണ്‍കളുമായി
ദൂരദര്‍ശിനി നോട്ടവുമായി
നടന്നു കൊണ്ടേയിരിക്കുക

നീ അറിയണ്ട
ഈ തടാകത്തിന്റെ
വീര്‍പ്പുമുട്ടലും
വേദനയും

പ്രണയം അങ്ങനെ പലതുമാണല്ലോ!

6 comments:

  1. “നീ അറിയണ്ട
    ഈ തടാകത്തിന്റെ
    വീര്‍പ്പുമുട്ടലും
    വേദനയും

    പ്രണയം അങ്ങനെ പലതുമാണല്ലോ! “

    നന്നായിട്ടുണ്ട്....
    വീര്‍പ്പു മുട്ടുന്ന വരികല്‍....
    ഇനിയും എഴുതുക....

    ReplyDelete
  2. പ്രിയ മഹേന്ദര്‍,
    താങ്കളിങ്ങനെ കവിതകള്‍ എഴുതും എന്നത്‌ വിസ്‌മയിപ്പിക്കുന്ന വെളിപ്പെടലാണ്‌.നോവല്‍,കഥകള്‍..അതൊക്കെയേ അറിയുമായിരുന്നുള്ളൂ...
    നന്നായിരിക്കുന്നു ഈ വരികള്‍.

    ReplyDelete
  3. നന്ദി ACB .
    നന്ദി സുസ്മേഷ്..

    ReplyDelete
  4. pranayam kara kavinju ozhukunna kavitha.

    ReplyDelete
  5. കരകവിഞ്ഞൊഴുകട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു... പ്രണയം അങ്ങനേയുമാണല്ലോ. നല്ല വരികൾ!

    ReplyDelete