ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday, 13 August 2010

പൂരപ്പറമ്പ്

പൊടുന്നനെയാണ്
പാറുക്കുട്ടിയുടെ ഒക്കത്തിരിക്കുന്ന
ഉണ്ണിക്കുട്ടനെ കൊമ്പന്‍
തുമ്പി കൊണ്ട് ചുഴറ്റി എടുത്തത്!!

ജനം നാലുപാടും ചിതറിയോടി
പാറുക്കുട്ടി മാത്രം ഇടഞ്ഞ
കൊമ്പന്റെ മുന്‍പില്‍
നെഞ്ച് തല്ലി നിലവിളിച്ചു..

എന്റെ ഉണ്ണിയെ തിരികെ ത്താ..

അന്നേരം
ശ്രവണ പരിധിക്കും മേലെ
കൊമ്പനും നിലവിളിച്ചു

നിങ്ങളെന്റെ കാടിനെ
തിരിച്ചു താ...

6 comments:

  1. നിങ്ങളെന്റെ കാടിനെ
    തിരിച്ചു താ... !!

    ഇഷ്ടമായി..!

    ReplyDelete
  2. പ്രിയ മഹേന്ദര്‍,
    വിഭവം രസകരം.

    ReplyDelete
  3. നന്ദി
    സുസ്മേഷ്, ഫൈസല്‍

    ReplyDelete
  4. കാടെവിടെ മക്കളേ..?

    ReplyDelete
  5. എനിക്കിഷ്ടായി...ആശംസകള്‍...

    ReplyDelete