കാറ്റ് ഒരു വെളുത്ത തൂവാല വീശുന്നു
ഏകാന്തതേ ഏകാന്തതേ എന്ന്
കൊക്ക് ചിറകടിച്ചു പറക്കുന്നു
---
കരയിൽ നിന്ന് കരയിലേയ്ക്ക്
തടാകം ഒരു തിരശ്ശീല വലിച്ചു പിടിയ്ക്കുന്നു
നിലാവ് തിരനോട്ടം നടത്തുന്നു
----
ആകാശം മഴനൂല് കൊണ്ട്
അലങ്കാരത്തുന്നൽ പഠിക്കുന്നു
തടാകത്തുണിയിൽ
-----
ഏകാന്തതേ ഏകാന്തതേ എന്ന്
കൊക്ക് ചിറകടിച്ചു പറക്കുന്നു
---
കരയിൽ നിന്ന് കരയിലേയ്ക്ക്
തടാകം ഒരു തിരശ്ശീല വലിച്ചു പിടിയ്ക്കുന്നു
നിലാവ് തിരനോട്ടം നടത്തുന്നു
----
ആകാശം മഴനൂല് കൊണ്ട്
അലങ്കാരത്തുന്നൽ പഠിക്കുന്നു
തടാകത്തുണിയിൽ
-----
:)
ReplyDeleteഇവിടെ,
ReplyDeleteകവി അക്ഷരങ്ങൾ കൊണ്ട്
ഒരു പൂക്കളമൊരുക്കുന്നു;
ആസ്വാദകരുടെ മാനസപ്പൂമുഖത്ത്.
നല്ല കവിത
ശുഭാശംസകൾ.....