ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday, 21 February 2014

വൈകുന്നേരത്തെ മഴ


-------------
വൈകുന്നേരത്ത്
മഴ നനഞ്ഞ പാത
ഒരു നീലച്ച റിബ്ബണ്‍

നീല മുഴുവൻ
മഴയിൽ ഒലിച്ചു പോയ ആകാശം
ചലം കെട്ടി വിളറിയ
മുറിവ് പോലെ

കുടയിൽ സ്ഥലമില്ലെന്നു അറിഞ്ഞിട്ടും
മഴ എപ്പോഴും എന്തിനാണ്
കൂടെ ഈ ഭൂതകാലത്തിനെയും
കൊണ്ട് വരുന്നത്?
--------

3 comments:

  1. കൈ നിറയെ സമ്മാനങ്ങളുമായി മഴ !! അഭിലഷിച്ചത് തന്നെ കിട്ടുന്നവർ ഭാഗ്യവാന്മാർ.

    മനോഹരമായ വരികളായിരുന്നു.


    ശുഭാശംസകൾ....

    ReplyDelete
  2. മഴയുടെ കൂടെ കുടയുമുണ്ടെങ്കിലും ഭൂതകാലത്തില്‍ നനയണം

    ReplyDelete