പഴയ പാത്രങ്ങള്‍,
കടലാസ്സുകള്‍,
പുസ്തകങ്ങള്‍,
കൊടുക്കാനുണ്ടോ എന്ന
നിലവിളിയുമായി
ഒരു സൈക്കിള്‍ കാരന്‍
എന്‍റെ മുന്‍പില്‍.
വീട് മുഴുവന്‍ പരതിയിട്ടും
ഒരു പഴയതും കിട്ടിയില്ല,
വിറ്റു കാശാക്കാന്‍.
ഒടുവില്‍ ഞാന്‍ എന്‍റെ
ഉള്ളിലേക്ക് കയ്യിട്ടു..
ഒരു മൂലയില്‍ പഴയ
ഒരു പ്രണയം കിടപ്പുണ്ടായിരുന്നു.
സൈക്കിള്‍കാരന്‍ അത്
കയ്യില്‍ തൂക്കി ഭാരം നോക്കി..
പിന്നെ ഒരു മഞ്ഞച്ച ചിരി
മാത്രം വിലയായി തന്നു..
അയാള്‍ എന്‍റെ പ്രണയത്തെ
ചാക്കിലാക്കിയില്ല..
ഭാരം കുറഞ്ഞവ
അയാള്‍ എടുക്കാറില്ല പോലും.
അയാള്‍ എന്‍റെ പ്രണയത്തെ
ReplyDeleteചാക്കിലാക്കിയില്ല..
ഭാരം കുറഞ്ഞവ
അയാള്‍ എടുക്കാറില്ല പോലും.
ee varikal illenkilum kavitha poornamalle
nice suggestion.. eduthirikkunnu
ReplyDeletenice poem...i too agree with പി എ അനിഷ്
ReplyDelete