ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday, 5 November 2010

ബോണ്‍സായ്

ഒരു ചെറിയഇടവേളയില്‍
എന്തൊക്കെ ചെയ്തു കഴിഞ്ഞു!!

ഇന്നലത്തെ ഫുള്ളി ന്‍റെ ബാക്കി
രാജേട്ടന് കൊണ്ടേ കൊടുത്തു
പാന്‍പരാഗ് സ്റ്റോക്ക്‌ തീര്‍ന്നത്
ഒരു മാല സംഘടിപ്പിച്ചു.
വരുന്ന വഴി സെല്ല് റീ ചാര്‍ജ് ചെയ്തു
ചെല്ലക്കിളിയുടെ കുട്ടി സന്ദേശത്തിന്
മറുസന്ദേശം വിട്ടു.

ദൂരെ നിന്നേ മണി മുഴങ്ങുന്നത് കേട്ടു.
മുറ്റത്ത്‌ അല തല്ലുന്ന കടലിനു
ഒരു നിമിഷം കൊണ്ട് വേലിയിറക്കം.

ശൂന്യ വരാന്തയിലൂടെ
അവന്‍ ഏഴു ബീയിലേക്ക് പാഞ്ഞു.

മാഷ്‌ വന്നിട്ടുണ്ടോ ആവോ!!

1 comment:

  1. ഏഴു ബി യിലേക്ക് പഞ്ഞവന്റെ പേര് ടിന്റുമോന്‍ എന്നാണോ ....................

    ReplyDelete