ഇന്നലെ ഒരു കിനാവ് കണ്ടു.
ഞാന്‍ കഴുമരത്തിന്‍റെ നിഴലില്‍.
എന്തെങ്കിലും കുറ്റം ചെയ്തു കാണണം.
അല്ലെങ്കില്‍ കുറ്റമേ ചെയ്തിട്ടില്ല എന്നും വരാം.
ഒരു പക്ഷെ
ഞാന്‍ ചെയ്ത ശരി,
ലോകത്തിനു കുറ്റമാവാനും മതി.
സ്വപ്നമല്ലേ.. സാധ്യത പലതാണല്ലോ.
നിശ്ശബ്ദമായി അവസാനത്തെ രാത്രി.
നിമിഷങ്ങള്‍ വറ്റിത്തീരുന്നതറിയിച്ച് കൊണ്ട്
കാവല്‍ക്കാരന്‍റെ കാലടി ശബ്ദങ്ങള്‍.
അവസാനമായി കാണാന്‍ വന്ന
പരിചയക്കാരന്‍ കൂടി
കണ്ണ് തുടച്ച്,
ശരി ഇനി ശവം ഏറ്റു വാങ്ങുമ്പോള്‍
നി ന്‍റെ അടഞ്ഞ കണ്ണുകള്‍ക്ക്
പിറകില്‍ നിന്ന് കാണാം
എന്ന് പിരിഞ്ഞപ്പോള്‍,
പക്ഷെ എന്തോ.. സ്വപ്നം
മുറിഞ്ഞു പോയി.
അല്ലായിരുന്നെങ്കില്‍
ഒരു രക്ഷകന്‍ വന്നേനെ എന്നും,
എല്ലാ കെട്ടുകളും പൊട്ടിച്ചു രക്ഷി ച്ചേനെ എന്നും
ഞാന്‍ എന്‍റെ മനസ്സിനോട് കള്ളം പറഞ്ഞു.
പിന്നെ
ഇരുട്ടിനെ നോക്കി പല്ലിളിച്ച്
ജീവനുണ്ടെന്നു ഉറപ്പു വരുത്തി
കമിഴ്ന്നു കിടന്നു..
സ്വപ്നങ്ങളില്‍ നിന്നും
മനസ്സിനെ അടച്ചു പിടിച്ചു..
...
No comments:
Post a Comment