ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Sunday, 21 November 2010

പാമ്പും കോണിയും

വൈകീട്ട്
ഓഫീസ് ചതുരം വിട്ട്
നിരത്തിലേക്ക്
ചിതറിത്തെറിക്കുമ്പോഴാണ്,

ബീ എം ഡബ്ലിയു വില്‍
പാഞ്ഞു വന്നു
വഴിയരികില്‍ ചവിട്ടി നിര്‍ത്തി
കേറുന്നോ ടൌണില്‍ വിടാം
എന്ന് സ്വര്‍ണ്ണ ചിരി ചിരിച്ചത്,
ബാല്യകാല സഖാവ്

പത്താം ക്ലാസ്സില്‍
കണക്കു പരീക്ഷയ്ക്ക്
ഒരേ ബെഞ്ചിലിരുന്നു
പാമ്പും കോണിയും കളിച്ചവര്‍ ഞങ്ങള്‍.

അവന്‍ 12 മാര്‍ക്കിന്റെ പകിട എറിഞ്ഞു
കോണിയിലേക്ക് തോറ്റപ്പോള്‍
ഞാന്‍ 99 ന്റെ പാമ്പിലേയ്ക്കു
അഹങ്കരിച്ചതായിരുന്നു.

കാറില്‍ ഇരുന്നു അവന്‍
കോടികളുടെ കണക്കുകള്‍ പറയുന്നു..

ഞാനോ എന്റെ ജീവിതത്തെ
എണ്ണിയെണ്ണിക്കുറയുന്നു

9 comments:

  1. നീ കവിതയിലൂടെ അതിജീവിക്കുന്നു...
    അവൻ കണക്കിലൂടെ മുരടിക്കുന്നു.. അല്ലേ? . ;)

    ReplyDelete
  2. കണക്ക് കൂട്ടലുകൾ തെറ്റി പെയ്യുമ്പോൾ സംഭവിക്കുന്ന ശരിയായ കണക്കുകൾ.

    ReplyDelete
  3. Thanx to ranjith, sadique and anish

    ReplyDelete
  4. പത്താം ക്ലാസ്സില്‍
    കണക്കു പരീക്ഷയ്ക്ക്
    ഒരേ ബെഞ്ചിലിരുന്നു
    പാമ്പും കോണിയും കളിച്ചവര്‍
    -കളിക്കാനറിയുന്നവൻ ചെസ്സ് കളിയ്ക്കും . അല്ലാത്തവൻ പാമ്പും കോണിയും കളിയ്ക്കും. അവന്റേത് ചതുരംഗമായിരുന്നു... അതാ കാര്യം

    ReplyDelete
  5. അനീഷ്‌ ഇതു ദൈവത്തിന്റെ കളിയല്ല നമ്മുടെ സമൂഹത്തിന്റെ. കൂടാതെ നവ communisathinteyum .

    ReplyDelete
  6. അയ്യോ ജ്യോതീ ബാല്യകാല സഖാവ് എന്ന വാക്കിനെ തെറ്റിദ്ധരിച്ചുവോ?

    ReplyDelete
  7. തങ്ങള്‍ സുഹൃത്തിനെയാണ് ഉദ്ദേശിച്ചതെന്നു വ്യക്തം ഞാന്‍ എന്റെ വ്യാഖാനം കൊടുത്താ

    ReplyDelete
  8. @jyothi oh..thanks ..thanx to M R Anilan

    ReplyDelete