ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday, 1 November 2010

കണക്ക്

ഇപ്പൊ കണക്കുകള്‍ കിട്ടാറില്ല

മുന്‍പൊക്കെ കാറ്റ് തൊടുമ്പോ പറയും
ഏതാ ഞാറ്റുവേല എന്ന്..

മഴ വെയില്‍ എല്ലാറ്റിന്റെയും
കണക്കുകള്‍ കയ്യില്‍ ഉണ്ടായിരുന്നു..

ഇപ്പൊ എല്ലാം പിഴയ്ക്കുന്നു
കുട്ടികള്‍ ചിങ്ങം കന്നി..ചൊല്ലാറില്ല.
അശ്വതി ഭരണി എന്ന് കേട്ടാല്‍
ചിരിക്കുന്നു..

വിത ഞാറു എന്നൊക്കെ പറയാനും കേള്‍ക്കാനും കൊതി...

കളികള്ക്കൊന്നും ഉശിരില്ലാത്ത
ഒരു കാലം

ഇതൊക്കെ എന്റെ മുത്തശ്ശി എന്നോട് പറഞ്ഞത്
വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ..

ഞാന്‍ ഇതൊക്കെ ആരോടാ ഒന്ന് പറയേണ്ടത്?
എന്ന് പറയാന്‍ തുടങ്ങിയതെ ഉള്ളൂ
അപ്പോഴേയ്ക്കും കണ്ടില്ലേ..

മുടിഞ്ഞ ഗൃഹാതുരത ..
എന്ന് നിങ്ങളുടെ മുഖം കോടിയത്‌..

1 comment:

  1. അലീനയും ടയ്സിയം അങ്ങനെ കുറെ പെണ്പിള്ളരെ മാത്രം ടെവിയില്‍ കാണുന്ന ഇവര്‍ പഴങ്ങഞ്ഞിയെ ഇഷ്ടപെടുമോ?

    ReplyDelete