കൊത്തിക്കൊത്തി അരിഞ്ഞിടുന്നുണ്ട്
കാലം , നമ്മെ ഉപ്പേരിക്കഷ്ണം കണക്കിനേ.
കുറയുന്നുണ്ട് പലതും , ഒപ്പം കൂടുന്നുണ്ട് ചിലതും
വേവുന്നുണ്ട് , വെറുങ്ങലി ക്കുന്നുണ്ട്
എരിയുകയും അണയുകയും ചെയ്യുന്നുണ്ട് സമാസമം
ഇലയിൽ വിളമ്പുമ്പോൾ ഉലർന്നു കിടക്കണം
ചരിത്രമേ, ഭാവനയേ, നുണയേ,
എന്ന് മാറി മാറി ചികഞ്ഞു നോക്കുമ്പോൾ
ചില്ലിട്ട ചിരിയുമായി ചുവരിൽ തൂങ്ങി നില്ക്കണം
---------------
നമ്മുടെ ചരിത്രകാരന്മാർ ചില കായങ്ങു മനഃപൂർവ്വം വേവിച്ചു കരിച്ച് തേർഡ് ക്വാളിറ്റിയാക്കിക്കളയും.എന്നിട്ടു പറയും.'' ആ ഉപ്പേരി കൊള്ളില്ല സാറേ. കായ് മോശമാരുന്നു''.!!!
ReplyDeleteമനോഹരമായ കവിത
ശുഭാശംസകൾ....
എത്ര ഹ്രസ്വം
ReplyDelete