-----------------------------
അപ്പുറത്ത് പൂത്തു നില്ക്കുന്നുണ്ട് വെയിൽ
പാട വരമ്പ് കൊണിഞ്ഞു കൊണിഞ്ഞു പോകുന്നുണ്ട്
പച്ച അലകളാൽ കാറ്റ് രോമാഞ്ചം വിതറി വീശുന്നുണ്ട്
ഇരുപുറവും പുല്ലിന്റെ കനത്ത ബോഡറിട്ട
മണ്‍ ഞരമ്പിലൂടെ അരിച്ചരിച്ചു പോകുന്നുണ്ട്
ഒരു അരയന്നപ്പതിനാറുകാരി
( ധാവണിയാണ് വേഷം
പാൽപ്പാത്രമാണ് കയ്യിൽ
എന്നിങ്ങനെയുള്ള വിശേഷണങ്ങൾ
കാലത്തിനെ എഴുപത് എണ്‍പത് റേഞ്ചിലേയ്ക്ക്
നാടുകടത്തും എന്നതിനാൽ ഒഴിവാക്കുന്നു )
എന്ന് ബ്രാക്കറ്റിൽ വിചാരിക്കുന്നു എങ്കിലും
തുറന്നിട്ട ജാലകം
ഓടിന്റെ മേലതിരുകളിട്ട കാഴ്ച്ചയുടെ ഫ്രെയിം
മുൾവേലി
ചെമ്പരത്തിക്കാട് എന്നിവ
കൊണ്ടെത്തരുന്നുണ്ട്
അതേ കാലത്തിന്റെ കയ്യൊപ്പ്
എഴുപതെണ്‍പതുകളേ
നിങ്ങൾ ഒരിക്കലും മൂടി വയ്ക്കാനാവാത്ത
മുറിവുകളാകുന്നു
എന്റെ -
പലരുടെ-
---------
60-70 റേഞ്ചിലുള്ള ഒരാള്‍ വായിച്ചു!!!
ReplyDeleteമുറിവുകളുടെ നോവ്..
ReplyDeleteകാലം ചാർത്തുന്ന കൈയ്യൊപ്പുകൾ.
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....