---------------------------------------
ഒരിക്കലും പങ്കു വയ്ക്കുന്നില്ല
ഒരാളും മുഴുവനായും ഒരാളെ.
ഒരു പാറക്കെട്ട്
മറ്റൊന്നിനെ ആലിംഗനം ചെയ്യാൻ
അതേ ആകൃതിയിലും ഉൾപ്പിരിവുകളിലും
ഉണ്ടാക്കപ്പെടാത്തത് പോലെ.
ഒരു സ്ക്രൂ തിരിഞ്ഞു തിരിഞ്ഞ്
മുഴുവനായും ഇറങ്ങിപ്പോവുന്നത് പോലെ
പോവാനാവുന്നില്ല
ഒരാൾക്കും ഒരാളിലേയ്ക്കും.
ഒരു കടലിലേയ്ക്ക്
അഴിമുഖം വഴി
ഒരു പുഴ അലിഞ്ഞു ചേരും വിധം
അലിയുന്നില്ല ഒരാളും
എന്നേയ്ക്കുമായി ഒരാളിലും.
വെള്ളത്തിലേയ്ക്ക്
തുള്ളി തുള്ളിയായി വീഴുമ്പോഴും
അലിഞ്ഞു ചേരാതെ
ഒന്നിച്ചു ഗൂഡാലോചനക്കാരാവുന്ന
എണ്ണ പോലെ
ഓരോ ആലിംഗനത്തിലും
കാത്തു വയ്ക്കുന്നുണ്ട്
ഓരോ ആളും
അപരന്റെ തിര തള്ളലുകൾ എത്താത്ത
ഒഴിഞ്ഞയിടങ്ങൾ.
-----------
നിരുപാധിക സ്നേഹത്തിന്റെ,പരാതികളില്ലാത്ത പങ്കിടലിന്റെ,കൈ കോർക്കലിന്റെ 'ഡയോഡ്' ഒരെണ്ണം കിട്ടുമോന്ന് നോക്കൂ. വല്യ പ്രയാസമാ ഇക്കാലത്ത് അങ്ങനൊരെണ്ണം കണ്ടു കിട്ടാൻ. കിട്ടിയാ പിന്നെ പേടി വേണ്ട. ഔട്ട്പുട്ട് സ്മൂത്ത് ഫുൾവേവായിത്തന്നെ കിട്ടും. :) :)
ReplyDeleteനല്ല കവിത.
ശുഭാശംസകൾ...