ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Sunday, 26 January 2014

രാത്രിയിൽ


-
-
-
നക്ഷത്രങ്ങൾ മുഖം നോക്കുന്നു
മലർത്തി വച്ച രാക്കുളത്തിൽ

മീനുകൾ കളഞ്ഞു പോയ മൂക്കുത്തി തേടുന്നു
മേലെയുള്ള നിലാക്കുളത്തിൽ
-
-
-
പൊടിച്ചിടുന്നുണ്ട് നേർത്ത ഭസ്മം
നിലാവ്
മഴവെള്ള മിനുപ്പിലേയ്ക്ക്
-
-
-
കുടശ്ശീലയിൽ
നാമം ജപിക്കുന്നുണ്ട്
മഴ
-
-

4 comments:

  1. രാത്രി നന്ന്

    ReplyDelete
  2. നിലാവിന്റെ നീലഭസ്മം

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. രാത്രിമഴയുടെ മര്‍മരം ചെവികളില്‍ ഒരു സംഗീതമായ്‌ പടരുന്നു.

    ReplyDelete
  4. മഴ ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്.

    ReplyDelete