-----------------
ചെത്തിക്കൂർപ്പിച്ചൊരു പെൻസിൽ
കൂടെ ക്കരുതുന്നുണ്ടെപ്പൊഴും
കണക്കെഴുത്തിനല്ല
ചിത്രം വരയ്ക്കല്ല
മൂക്കിനുള്ളിലെ മാറാല
തോണ്ടിക്കളയാനല്ല
ചെവിക്കുള്ളിലെ ചൊറിച്ചിൽ
മുനകൂർപ്പിച്ചു രസിക്കാനുമല്ല.
എങ്ങാനും
പൊടുന്നനെ
അമ്മിണി ടീച്ചർ പ്രത്യക്ഷപ്പെട്ട്
ഡാ എഴുതിനെട കഴുതകളേ
എന്ന് കേട്ടെഴുത്തിട്ടാലോ?
പമ്പരം എന്ന് കേട്ടു
പപ്പരം എന്ന് എഴുതി
തല്ലു കൊണ്ട് തിരിയേണ്ടതല്ലേ?
------------
എന്നാപ്പിന്നെ കണ്ടെഴുത്ത് ആയാലോ
ReplyDeleteതല്ലുകൊള്ളാതിരിക്കാലോ!!
ഹ..ഹ..ഹ... ഇത് കൊള്ളാം. ഈ നല്ലെഴുത്ത് നല്ലയിഷ്ടമായി.
ReplyDeleteശുഭാശംസകൾ.....