ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday 10 October 2012

മഴ, വീട്, പ്രണയം എന്നിങ്ങനെ

ഇടി, മിന്നല്‍, മഴ
എന്നിങ്ങനെ ശബ്ദമുഖരിതം ഈ രാത്രി

വീട് അവിടവിടങ്ങളില്‍ ചോര്‍ന്നൊലിപ്പാണ്

കറന്റ്‌ പോയതിന്റെ പാഴിയാരം
പറഞ്ഞുലയലാണ്

വെളിച്ചത്തിനെക്കാള്‍ നിഴല്‍ തരുന്ന
മണ്ണെണ്ണ വിളക്ക്

മഴയുടെ ശോ...ങ്കാര ത്തിനൊപ്പം
പലയിടങ്ങളില്‍ പല തരങ്ങളായ് വച്ച
പാത്രങ്ങളില്‍ ചോര്‍ച്ച താളം പിടിക്കുന്നു..

നനവില്ലാ മൂലയില്‍ അഭയം തേടി
ഞാനോ ഈ വീടെന്റെ പ്രണയം പോലെ
ചോര്‍ന്നോലിപ്പല്ലോ എന്ന് രൂപകം പണിയുന്നു

ഇടി, മിന്നല്‍ , മഴ എന്നിങ്ങനെ
ശബ്ദമുഖരിതമീ രാത്രി ഇവ്വിധമല്ലാതെ
ഞാന്‍ താണ്ടുവതെങ്ങിനെ?

----------

Saturday 6 October 2012

ന്യൂ ജന-റേഷന്‍



വണ്ടറടിച്ചു പോയി..

ഇന്നുണ്ട് വീടിന്റെ മുകളില്‍ ഇരുന്നു
ഒരു കറുത്ത പക്ഷി
ക്രാ ക്രാ എന്ന് ശബ്ദമുണ്ടാക്കുന്നു

ഇറ്റ്‌ സൌണ്ട്സ് ലൈക് ഒറിജിനല്‍ മ്യൂസിക്ക് ..

ഗൂഗിള്‍ സേര്‍ച്ച്‌ പറയുന്നു അത് Corvus splendens എന്ന് 

ഏതായാലും വണ്ടര്‍ഫുള്‍ ബേര്‍ഡ്
പക്ഷികളിലും ഉണ്ട് മിമിക്രി താരങ്ങള്‍ അല്ലെ?

-------------

കിനാവ്‌

വേദിയില്‍ മത പ്രഭാഷണം തിളച്ചു തൂവുകയായിരുന്നു
കാണികള്‍ ചൂടുള്ള ലാവയില്‍ ഉരുകി ത്തിളയ്ക്കു മ്പോഴാവണം
പൊടുന്നനെ ആകാശത്തില്‍ നിന്നും
വെള്ളിടി പോലെ ഒരു വെളിപാട് വന്നു
അവരെയാകെ മൂടിയത്..

അയ്യോ ഞാനിത്രയും നേരം
പറഞ്ഞതൊക്കെ പോയ്യാണല്ലോ..
സത്യം ഇതാ തൊലിയുരിഞ്ഞു
നമുക്ക് മുന്‍പില്‍ നമുക്ക് മുന്‍പില്‍
എന്നിങ്ങനെ പണ്ഡിതന്‍ വേദി വിട്ടിറങ്ങി ഓടി.

കാണികളാകട്ടെ..
സത്യത്തിനു എന്തൊരു തണുപ്പ്
മധുരം എന്നിങ്ങനെ പിറകെയും..

തെരുവിലേയ്ക്ക് നോക്കുമ്പോള്‍
അങ്ങനെ നിലവിളിച്ചു ഓടുന്നവരുടെ നിര
വളരെ വലുതായിരുന്നു

ബുദ്ധി ജീവികള്‍.. ചിത്രകാരന്മാര്‍
തത്വ ചിന്തകര്‍.. വിവിധ മത പണ്ഡിതന്മാര്‍
എല്ലാവരും ആ വെളിപാടിന്റെ വെള്ളി വെളിച്ചത്തില്‍
തേജസ്വികളായി..

സത്യത്തിനു എന്തൊരു തിളക്കമാണ്...

കിനാവുകളെ വ്യവകലനം ചെയ്യുന്ന
പണ്ഡിതന്‍ പറഞ്ഞു
അതാണീ കാലഘട്ട ത്തിന്റെ ശാപം

പേക്കിനാവുകളുടെ കാലമാണിത്...!

-----------------

Monday 24 September 2012

വട്ടിപ്പലിശ ജീവിതം.

സാംസ്കാരിക ഘോഷയാത്രയാണ്
നാലുകെട്ടിന്റെ പശ്ചാത്തലമാണ്

ചാരുകസേരയുടെ പടമാണ്
അതിനു മുകളില്‍
ചാരിക്കിടന്നു വിശറി വീശുന്ന
അലസ ജന്മമാണ് വേഷം..

വഴിയോരം വിളിച്ചുകൂവുന്നു
ഹായ് ഹായ് അയാള്‍ക്കെന്തൊരു സുഖം

ഘോഷയാത്രയുടെ സമയം തീരാത്ത വീഥികള്‍
കണ്ണ് മഞ്ഞളിപ്പിക്കുകയാണ്

തീര്‍ന്നിട്ട് വേണം ഒന്ന് നടു നിവരാന്‍

പടങ്ങള്‍ക്ക് മുകളില്‍ വടിവൊപ്പിച്ചുള്ള
ഈ ഇരുപ്പ് കഴപ്പ് തീര്‍ക്കാന്‍..

----------

Saturday 21 July 2012

ഒരു സദാചാര (പോലീസ്) കവിത

നമസ്ക്കാരം

ഇന്നത്തെ അതിഥി പാഞ്ചാലി ആണ്

അഞ്ചു പേരാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന്
മാധ്യമങ്ങള്‍ കണ്ടു പിടിച്ച
എന്നാല്‍ അങ്ങിനെ ഒന്ന് സംഭവിച്ചിട്ടില്ല എന്ന് പ്രസ്താവിക്കുന്ന
പാവപ്പെട്ട ഇര

പറയൂ പാഞ്ചാലി
അഞ്ചു പേരാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന്
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത സംഭവം
നിങ്ങള്‍ നിരസിച്ചു എന്നതാണ് ഇപ്പോഴത്തെ പുതിയ വാര്‍ത്ത

വാസ്തവത്തില്‍ പീഡനം നടന്നിട്ടില്ല എന്ന് തന്നെ ആണോ?
-അതെ..എന്താ സംശയം?

അഞ്ചു പേര്‍ മാറി മാറി നിങ്ങളെ ഉപയോഗിച്ച് എന്ന് പറഞ്ഞാല്‍
നിങ്ങള്‍ നിഷേധിക്കും?
-തീര്‍ച്ചയായും..

പീഡനത്തില്‍ പങ്കെടുത്തത് ഉന്നതന്മാരാണ്
എന്ന ഭയം ആണോ ഇങ്ങനെ ഒരു പ്രതികരണത്തിന് ഹേതു?
- ഞാന്‍ ആരെയും ഭയക്കുന്നില്ല..എന്നെ ആരും ഉപയോഗിച്ചിട്ടില്ല..

അപ്പോള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ വാസ്തവം അല്ലെ?
-അത് വാസ്തവം ആണ്

പിന്നെങ്ങിനെ നിങ്ങളെ അഞ്ചു പേര്‍ ഉപയോഗിച്ച് എന്നത്
നിങ്ങള്‍ നിഷേധിക്കും? അത് സത്യവിരുദ്ധമാവില്ലേ?
-അഞ്ചു പേര്‍ എന്നെ മാറി മാറി ഉപയോഗിച്ചു
എന്ന് പറയുന്നത് സത്യത്തിനു നിരക്കാത്തതാണ്..

-അഞ്ചു പേരെ ഞാനാണ് മാറി മാറി ഉപയോഗിച്ചത്..

Sunday 11 March 2012

തീ-വണ്ടി

വിരഹത്തിന്റെ വെളിമ്പുറങ്ങളിലേയ്ക്ക്
ഞെട്ടിത്തുറക്കുന്നീ-
പ്പ്രണയമാം ഇരുള്‍ത്തുരങ്കം..

Sunday 22 January 2012

താംപ്രച്ചി- അഴകാര്‍ന്ന സ്വപ്‌നങ്ങള്‍ അഴകില്ലാത്ത ജീവിതം

എന്റെ പുതിയ പുസ്തകം

പ്രസാധകര്‍ ഗ്രീന്‍ ബുക്സ് തൃശൂര്‍

Thursday 19 January 2012

തകര്‍ച്ച

ഉടമസ്ഥാവകാശത്തിന്റെ
പാറയില്‍ തട്ടി
അത് തകര്‍ന്നു പോയെങ്കില്‍ തന്നെയും
വിഷമിക്കുന്നത് എന്തിന്?

പിന്നെ അതിന്റെ പേര്
പ്രണയം എന്നാവാന്‍ തരമില്ലല്ലോ?