ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday, 27 July 2010

Out of coverage


പാക്കെറ്റില്‍ അടച്ച നിലാവ് വാങ്ങാന്‍
യുവ കവികളുടെ നീണ്ട നിര

മെലിവിന്റെ അഴകളവില്‍ പുഴ
സൌന്ദര്യ മത്സര വിജയി ആയിരിക്കുന്നു

ഓടിപ്പിടഞ്ഞ് എത്തുമ്പോഴേയ്ക്കും
അവസാന വണ്ടിയും പോയ്ക്കഴിഞ്ഞിരുന്നു.

കാല്‍പ്പനികതയുടെ സ്റ്റോപ്പില്‍
ഞാനിപ്പോള്‍ തനിച്ചാണ്.

2 comments:

  1. കൈകാണിച്ചിട്ടും നിർത്താതെപോയ ഒരു കല്പനിക വണ്ടി റിവേഴ്സ് ഗിയറിൽ വന്നിട്ട് ഒരു ചോദ്യം. കേറ്ണ്‌ണ്ടോ? ഞാനെന്താ പറയാ... അച്ഛനും അമ്മയ്ക്കും ഷ്ടാച്ചാ ഇയ്ക്കും ഇഷ്ടാ

    ReplyDelete
  2. MAHI,
    Enikkangidu ishtaayi..Achanodum ammayodu chodikkathe thanne njan kerum..

    ReplyDelete