ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday 21 March 2011

വേദന

ഇതൊരു കലവറയാണ്..

ഏതു തരം മൂര്‍ച്ചയുള്ള
വാളു വേണമെന്ന്
പറഞ്ഞാല്‍ മാത്രം മതി
നിങ്ങള്‍..

ചിരിക്കണ്ട..
എന്‍റെ കലവറ
നിറയെ വാളുകളാണ്.

പലതരം വാളുകള്‍..

ഈ ശരീരം കണ്ടോ..
അമ്മയുടെ വേദന
ഉറയൂരി വീശിയ
ഈ ശരീരം..

ആര്‍ക്ക് നേരെ വേണമെങ്കിലും
വീശാമെനിക്കീ
ഉടല്‍വാള്‍...

ഇല്ല
തുരുമ്പെടുത്തിട്ടില്ല-
ഇടയ്ക്കിടെ
കരിങ്കല്ലിലിട്ടു
രാകി രാകി
മൂര്‍ച്ച കാക്കാറുണ്ട് ..

-----------

7 comments:

  1. ഈ ശരീരം കണ്ടോ..
    അമ്മയുടെ വേദന
    ഉറയൂരി വീശിയ
    ഈ ശരീരം..

    ReplyDelete
  2. ഇല്ല
    തുരുമ്പെടുത്തിട്ടില്ല-
    ഇടയ്ക്കിടെ
    കരിങ്കല്ലിലിട്ടു
    രാകി രാകി
    മൂര്‍ച്ച കാക്കാറുണ്ട് ..

    നല്ല വരികൾ

    ReplyDelete
  3. നല്ല വരികൾ

    ReplyDelete
  4. നന്നായിട്ടുണ്ട്.................വായിച്ചതിലും ഇവിടെ പരിചയപ്പെട്ടതിലും

    ReplyDelete
  5. thanx all .. for the visit and comments

    ReplyDelete
  6. Dear Babu,

    Enjoyed reading your work...reminded me of my childhood days!...There was not enough of a quorum for lauding your works @ the sangamam this time.Hopefully with more young blood participation next year we will have the necessary forum to give you the big round of applause that you well and truly deserve!

    Regards
    Hari elaicha

    ReplyDelete
  7. ഉടവാള്‍ പോലെതന്നെ മൂര്‍ച്ചയുള്ള വരികള്‍. നന്നായിട്ടുണ്ട്.

    ReplyDelete