ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday 25 January 2011

രുചിഭേദങ്ങള്‍

പണ്ട്-


കുട്ടിക്കാലത്ത്
നാട്ടിലെ
നാരായണ വിലാസം
ഹോട്ടല്‍ കാണുമ്പോഴൊക്കെ
ഞാന്‍
വിചാരിക്കുമായിരുന്നു..

ഇനി ഇത് വളര്‍ന്നു
ഹോസ്റ്റല്‍ ആവും..

പിന്നെയും പണം സമ്പാദിച്ചു ഹോസ്പിറ്റല്‍ ആവും..

ഇന്ന്-
വളര്‍ന്നു വളര്‍ന്നു
നാടുമല്ല നഗരവുമല്ല
എന്ന ഇളിഭ്യ ച്ചിരി ചിരിക്കുന്ന
അതേ നാടിന്‍റെ;
നാരായണവിലാസം നില്‍ക്കുന്ന
അതേ സ്ഥലത്ത്
പുഴുക്കള്‍ അരിക്കുന്ന
ചവറു കൂനയ്ക്കടുത്തു
ഒരു ബോര്‍ഡ് വന്നിരിക്കുന്നു.

ഇത്
ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി
ഹോസ്പിറ്റല്‍ സൈറ്റ്

2 comments:

  1. ഇന്ന്-
    വളര്‍ന്നു വളര്‍ന്നു
    നാടുമല്ല നഗരവുമല്ല
    എന്ന ഇളിഭ്യ ച്ചിരി ചിരിക്കുന്ന
    അതേ നാടിന്‍റെ;

    ReplyDelete
  2. അത് കൊള്ളാം. രോഗികളെയും ശവങ്ങളെയും ആവശ്യത്തിന് കിട്ടാതെ
    ഇനിയത് ഒരു വേശ്യാലയം ആയേക്കും.

    ReplyDelete