ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday 12 April 2011

കിളികുലം

ഒരിക്കല്‍
ഒരു വേടനും കിളിയും
മുഖാമുഖം കണ്ടപ്പോള്‍
കിളി ചോദിച്ചു..

വേടാ..
കൊല്ലും മുന്‍പ് എനിക്ക്
ഒരു കാര്യം അറിയണം..

നീയോ നിന്‍റെ അമ്പോ
ആരെയാണ് ദൈവം
ആദ്യം സൃഷ്ടിച്ചത്?

ആവനാഴിയില്‍ നിന്നും അമ്പൂരി
വേടന്‍ ധിക്കാരിക്കിളിയുടെ
നെഞ്ചിന്‍ കൂട് തകര്‍ക്കും
മുന്‍പ്
ദൈവം ഇടപെട്ടു
കിളിയെ ഭസ്മമാക്കി..

പാവം കിളി
മിനിമം
ഒരു പത്തു വര്‍ഷമെങ്കിലും
നിരാഹാരം കിടക്കാം
എന്ന് അത് മോഹിച്ചത്
പാഴിലായി..

6 comments:

  1. ഒരിക്കല്‍
    ഒരു വേടനും കിളിയും
    മുഖാമുഖം കണ്ടപ്പോള്‍
    കിളി ചോദിച്ചു..

    ReplyDelete
  2. ചോദ്യങ്ങളെ പേടിക്കുന്ന ദൈവം. ചോദ്യങ്ങളെ വെറുക്കുന്ന വേടൻ. ഭാസുര സ്മരണ തീർക്കും ഭസ്മമാകാൻ ഉത്തരം തേടുന്ന കിളിയും

    ReplyDelete
  3. മോഹിച്ചത്
    പാഴിലായി..
    നമ്മുടെ മോഹങ്ങളൊക്കെ പലപ്പോഴും പാഴാവുകയില്ലേ..
    കവിത നന്നായി
    ആശംസകള്‍.

    ReplyDelete
  4. മാ നിഷാദ!!

    (കമന്റില്‍ എന്തിനാണ് വേഡ് വെരിഫിക്കേഷന്‍ )

    ReplyDelete
  5. ഷാജിയുടെ കമന്റിനു താഴെ എന്റെ ഒരു കയ്യൊപ്പ്‌

    ReplyDelete