ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 31 December 2010

തലക്കെട്ടും ഉടലും വാല്‍ക്കെട്ടും ഉള്ള ഒരു നിസ്സാര കവിത..

തലക്കെട്ട്‌:

തീര്‍ച്ചയായും ഇതിനു മുന്‍പാരോ
ഈ കവിത എഴുതിയിട്ടുണ്ട്...

ഉടല്‍:

താന്‍ പഥ്യം
ദാമ്പത്യം

വാല്‍ക്കെട്ട്:

നാട്യം
എന്നൊരു വാക്ക് കൂടി
മനസ്സില്‍ കിടന്നു
കളിക്കുന്നുണ്ട്..
പഴയ ബസ്‌ കണ്ടക്ടര്‍
വിസിലിലെ
ഇളകിക്കൊണ്ടേയിരിക്കുന്ന
വിത്ത് പോലെ..

സ്വന്തം സ്ഥാനം
എവിടെയെന്നു
ഇനിയും തീര്‍ച്ചപ്പെടാതെ..

5 comments:

  1. നാട്യം
    എന്നൊരു വാക്ക് കൂടി
    മനസ്സില്‍ കിടന്നു
    കളിക്കുന്നുണ്ട്..
    പഴയ ബസ്‌ കണ്ടക്ടര്‍
    വിസിലിലെ
    ഇളകിക്കൊണ്ടേയിരിക്കുന്ന
    വിത്ത് പോലെ..

    നന്നായിട്ടുണ്ട് കവിത.പുതുവത്സരാശംസകൾ

    ReplyDelete
  2. തീർച്ചയായും അസ്ഥാനത്താവും.

    വിസിലിൽ ഇളകിക്കളിക്കുന്ന വിത്തിനെപ്പോലെ സ്വയം ചലിക്കാനോ നിശ്ചലമാവാനോ സ്വാതന്ത്ര്യമില്ലാതെ

    അങ്ങനെയങ്ങനെ.....

    നമ്മുടെയൊക്കെ ജന്മം ആർക്കുമെഴുതാൻ പാകത്തിൽ വെളിപ്പെട്ടുപോയല്ലൊ..

    ഇണ കിട്ടിയില്ല

    ഗണേഷിനോട് ചോദിച്ഛീട്ടുണ്ട്.

    ReplyDelete
  3. കാറ്റിന്നെതിരെ
    ഒഴുക്കിന്നെതിരെ
    നമുക്കും നോക്കാം
    ഈ പുലരിയില്‍..

    ReplyDelete
  4. നന്ദി മൊയ്ദീന്‍, ജയരാജ്‌, സുരേഷ് , നിശാസുരഭി...

    പുതുവത്സരാശംസകള്‍ ...

    ReplyDelete