ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Sunday 19 January 2014

തടവ്‌


അതിര് കാക്കുന്ന പട്ടാളക്കാരനോട്
കിളി ചോദിച്ചു :
പറന്നോട്ടെ ഈ മുൾ വേലി താണ്ടി?

പട്ടാളക്കാരൻ കിളിയോട് പറഞ്ഞു :
എത്ര വേണമെങ്കിലും പറന്നോ
നിന്റെ വിശപ്പാണ് നിനക്ക് സ്വാതന്ത്ര്യം .
എന്റെ വിശപ്പിന്റെ
തടവിലാണ് ഞാൻ .
----------

2 comments:

  1. വിശപ്പടങ്ങിയാല്‍.?

    ReplyDelete
  2. സ്വാതന്ത്ര്യത്തിന്റെ അർത്ഥാന്തരങ്ങൾ

    നല്ല കവിത


    ശുഭാശംസകൾ.....

    ReplyDelete