ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday 23 November 2010

അവിഹിതം

തെളി വെള്ളം-
ആഴ തണുപ്പ് -

ഓരോ തവണ
മുങ്ങി നിവര്‍ന്നു
കര പറ്റുമ്പോഴും
കാലില്‍ ചേറുപുരളുന്നു

കടവുകള്‍ ഇല്ലാത്ത
കുളമാണ്

വെള്ളത്തിന്‌ ചുറ്റും
ചേറാണ്.

3 comments:

  1. കടവുകള്‍ ഇല്ലാത്ത
    കുളമാണ്
    -കടവും കൽക്കെട്ടുമില്ലാത്തിടത്തേ കുളിയ്ക്കാവൂ... ചേറാവാത്ത അവിഹിതമുണ്ടോ മഹേന്ദരരേ...

    ReplyDelete
  2. ചേറെല്ലാം വെറുതെയല്ലേ
    ചിറകുള്ള ആര്‍ക്ക് ചേറുപുരളും

    ReplyDelete